സ്വപ്നങ്ങള്‍ ടാറ്റുവാക്കിയ ചിത്രം ആരാധകരുമായി പങ്കുവെച്ച് സാധിക വേണുഗോപാല്‍. 

തിരുവനന്തപുരം: ''ടാറ്റു അടിക്കുക എന്നത് എല്ലാവരുടേയും സ്വപ്‌നത്തിന്റെ ഭാഗമാണ്, അതുകൊണ്ടുതന്നെ അത് എല്ലാവര്‍ക്കും സാധിക്കാറില്ല'' എന്ന് ഏതോ ഒരു അപ്രശ്‌സ്തന്‍ പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ തന്റെ സ്വപ്‌നം തന്നെ ടാറ്റുവാക്കിയത് നടി സാധിക വേണുഗോപാലാണ്. താന്‍ ടാറ്റു കുത്തിയ കാര്യം താരം തന്നെയാണ് തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ എല്ലാവരോടുമായി പങ്കുവച്ചത്.

ആദ്യത്തെ ടാറ്റു ഫാമിലിയുമായി ബന്ധപ്പെട്ടതായിരുന്നുവെന്ന് താരം തന്നെ പറഞ്ഞിട്ടുണ്ട്. ആദ്യത്തേത് കൈത്തണ്ടയിലായിരുന്നുവെങ്കില്‍ രണ്ടാമത്തെ ടാറ്റു കാലിലാണ് താരം ടാറ്റു ചെയ്തിരിക്കുന്നത്. ഇത്തവണത്തെ ടാറ്റു സ്വപ്‌നങ്ങളും പാഷനും ഫാന്റസിയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞാണ് സാധിക ചിത്രം പങ്ക് വച്ചിരിക്കുന്നത്.

''പ്രശസ്തമായ ക്രസന്റ് മൂണ്‍ ഡ്രീം ക്യാച്ചറില്‍ ഇരിക്കുന്ന മത്സ്യകന്യകയുടെ ടാറ്റു'' മത്സ്യകന്യക സനേഹം, സൗന്ദര്യം, രഹസ്യം, സ്ത്രീത്വം, സ്വാതന്ത്ര്യം എന്നിവയെ പ്രതീകപ്പെടുത്തുന്നു. ക്രസന്റ് മൂണ്‍ ജീവിതചക്രത്തേയും സഫലതേയും സ്ത്രീത്വത്തേയും കാണിക്കുന്നു. ഡ്രീം ക്യാച്ചര്‍ പേടിസ്വപ്‌നങ്ങള്‍ മാറ്റി നല്ലചിന്തകള്‍ മനസ്സില്‍ നിറയ്ക്കുന്നു'' എന്ന അടിക്കുറിപ്പോടെയാണ് താരം ടാറ്റു ചിത്രം പങ്കുവെച്ചിരിക്കുന്നത്.

Read More: 'സ്കൂളിൽ പഠിക്കുമ്പോ കുരുവിക്കൂടെന്ന് ഇരട്ടപ്പേര് വിളിച്ച സാമദ്രോഹിക്ക് സമര്‍പ്പിക്കുന്നു' ചിത്രം പങ്കുവച്ച് അശ്വതി

View post on Instagram