തിരക്കുകള്‍ക്കിടയിലും തന്‍റെ കുഞ്ഞു വിശേഷങ്ങള്‍ പോലും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കാന്‍ അശ്വതി മറക്കാറില്ല.

അവതാരകരില്‍ ഏറെ പ്രിയപ്പെട്ട താരമാണ് അശ്വതി ശ്രീകാന്ത്. ഒരു അഭിനേതാവിനോടെന്ന പോലെ നിരവധി ആരാധകരാണ് അശ്വതിക്കുള്ളത്. വ്യത്യസ്തമായ അവതരണം കൊണ്ട് പ്രേക്ഷകരെ കയ്യിലെടുക്കുന്ന അശ്വതി തിരക്കിലാണ്. ടെലിവിഷന്‍ ആങ്കറിങ് മാത്രമല്ല അശ്വതി നിരവധി സ്റ്റേജ് ഷോകളിലും അവതാരകയായി എത്തുന്നുണ്ട്.

തിരക്കുകള്‍ക്കിടയിലും തന്‍റെ കുഞ്ഞു വിശേഷങ്ങള്‍ പോലും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കാന്‍ അശ്വതി മറക്കാറില്ല. തന്‍റെയും ഭര്‍ത്താവിന്‍റെയും വിശേഷങ്ങളും ഓരോ നുറുങ്ങുകളും അശ്വതി പങ്കുവയ്ക്കും. ആരാധകരുമായി സംവദിക്കാനും സമയം കണ്ടെത്തും. അവസാനമായി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പും ചിത്രവുമാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

'സ്കൂളിൽ പഠിക്കുമ്പോ മുടി കണ്ടിട്ട് എന്നെ കുരുവിക്കൂടെന്ന് ഇരട്ടപ്പേര് വിളിച്ച സാമദ്രോഹിയ്ക്ക് ഞാൻ ഈ പടം ഡെഡിക്കേറ്റ് ചെയുന്നു...കലങ്ങിയവർ മാത്രം കൈ പൊക്കിയാ മതി' എന്നായിരുന്നു അശ്വതിയുടെ പോസ്റ്റ്. ചിലര്‍ കലക്കി എന്ന് പറയുമ്പോള്‍ ചിലര്‍ പരിഹാസവുമായി എത്തുകയാണ്. സ്വയം പുകഴ്ത്തുകയാണെന്നാണ് ചിലരുടെ കമന്‍റ്. എന്നാല്‍ ഇതില്‍ എന്താണ് ഞാന്‍ പുകഴ്ത്തിയതെന്നും ചോദിച്ച് അശ്വതി കമന്‍റ് ബോക്സിലെത്തുകയും ചെയ്തു. 

View post on Instagram