രാജ്യത്ത് സ്‍പോര്‍ട്‍സ് സിനിമകള്‍ക്ക് ആരാധകര്‍ ഏറെയാണ്. ഒട്ടേറെ ചിത്രങ്ങളാണ് സ്‍പോര്‍ട്‍സ് ജീവചരിത്ര സിനിമകളായും സാങ്കല്‍പ്പിക കഥകളായും വിജയിക്കുകയും ഒരുങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുന്നത്. ഫുട്‍ബോള്‍ പശ്ചാത്തലമായി ഒരു പുതിയ സിനിമ വരികയാണ്. മണ്‍സൂണ്‍ ഫുട്‍ബോള്‍ എന്ന മറാത്തി സിനിമയമാണ് ഫുട്‍ബോള്‍ പശ്ചാത്തലമായി ഒരുങ്ങുന്നത്. മിലിന്റ് ഉകേയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സാഗരികയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ചക് ദേ ഇന്ത്യ എന്ന സിനിമയിലൂടെ വെളളിത്തിരയില്‍ എത്തിയ താരമാണ് സാഗരിക. ചിത്രത്തിന്റെ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സ്‍പോര്‍ട്‍സ് ഷൂവും സാരിയും ധരിച്ച് ഫുട്ബോള്‍ മൈതാനത്ത് നില്‍ക്കുന്ന സാഗരികയാണ് പോസ്റ്ററില്‍ ഉള്ളത്. വനിതാ ഫുട്ബോള്‍ ലോകകപ്പിന് ആശംസകള്‍ നേര്‍ന്നാണ് ഫസ്‍റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്.