മാന്നാര്‍ മത്തായി എന്ന സിനിമയിലെ ബാലകൃഷ്‍ണനായി ബിന്ദു പണിക്കര്‍ക്കും അരുന്ധതിക്കും ഒപ്പം സായ് കുമാര്‍.

മലയാളത്തിന്റെ പ്രിയപ്പെട്ട താരമാണ് സായ്‍ കുമാര്‍. കോമഡിയും എല്ലാത്തരം ഭാവങ്ങളും ചെയ്യാൻ പ്രതിഭ തെളിയിച്ച നടൻ. സായ് കുമാറിന്റെ സിനിമകള്‍ക്ക് ഇന്നും പ്രേക്ഷകരുണ്ട്. ഇപ്പോഴിതാ ഒരു പഴയ സിനിമയിലെ രംഗം പുനരാവിഷ്‍കരിച്ച് സായ് കുമാര്‍ രംഗത്ത് എത്തിയിരിക്കുന്നു. മാന്നാര്‍ മത്തായി സ്‍പീക്കിംഗ് എന്ന സിനിമയിലെ രംഗമാണ് സായ് കുമാര്‍ പുനരാവിഷ്‍കരിച്ചത്."

Add Asianetnews as a Preferred SourcegooglePreferred

ബാലകൃഷ്‍ണൻ എന്ന കഥാപാത്രമായി തന്നെയാണ് വീഡിയോയില്‍ സായ് കുമാറുള്ളത്. ഇന്നസെന്റിന്റെ കഥാപാത്രമായി ബിന്ദു പണിക്കരും മകള്‍ അരുന്ധതി മുകേഷിന്റെ കഥാപാത്രമായും വീഡിയോയിലുണ്ട്. വീഡിയോയ്‍ക്ക് കമന്റുകളുമായി ഒട്ടേറെ ആരാധകരാണ് എത്തുന്നത്. രസകരമായ ഒരു രംഗമാണ് വീഡിയോയ്‍ക്കായി സായ് കുമാര്‍ തെരഞ്ഞെടുത്തതും. എന്തായാലും സായ് കുമാറിനെ വീണ്ടും ബാലകൃഷ്‍ണന്റെ ഭാവത്തില്‍ കാണാൻ കഴിഞ്ഞതിലെ സന്തോഷത്തിലാണ് ആരാധകര്‍.