അവർ കഥകള്‍ മെനഞ്ഞപ്പോൾ സത്യം മനസിലാക്കിയതിന് നന്ദി'; പ്രണ.ദിനത്തിൽ വൈകാരിക കുറിപ്പുമായി സായ് ലക്ഷ്‍മി.

അടുത്തിടെയാണ് സീരിയൽ താരം സായ് ലക്ഷ്മി ക്യാമറാമാൻ അരുൺ രാവണുമായുള്ള തന്റെ പ്രണയം വെളിപ്പെടുത്തിയത്. വിവാഹം ഉടനെ ഉണ്ടാകുമെന്നും ഇപ്പോൾ തങ്ങളിരുവരും ഒരുമിച്ചാണ് താമസമെന്നും സായ് ലക്ഷ്മി പറഞ്ഞിരുന്നു. ഇപ്പോളിതാ തങ്ങളുടെ പ്രണയത്തിന്റെ ഒന്നാം വാർഷികത്തിൽ സായ് ലക്ഷ്‍മി പങ്കുവെച്ച കുറിപ്പും ശ്രദ്ധ നേടുകയാണ്.

Add Asianetnews as a Preferred SourcegooglePreferred

''ഈ ഒരു വർഷം ഞാൻ പ്രണയിക്കുക മാത്രമായിരുന്നില്ല, ഞാൻ അതിജീവിച്ചു. വളർന്നു... ശരിക്കും എങ്ങനെയാണ് സ്‌നേഹിക്കുന്നതെന്ന് മനസിലാക്കി പഠിച്ചു. ഈ വർഷം ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ സംഭവിച്ചു. എന്നെക്കുറിച്ച് ജനങ്ങള്‍ പറയുന്ന ചില കാര്യങ്ങള്‍ വേദനിപ്പിച്ചിരുന്നു. എന്റെ സ്വഭാവത്തെയും, ഉദ്ദേശത്തെയുമൊക്കെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള പരാമര്‍ശങ്ങളുണ്ടായിരുന്നു. ഇതിലൊന്നും നീ ശ്രദ്ധിച്ചിരുന്നില്ല. എന്നിലേക്കായിരുന്നു നിന്റെ ശ്രദ്ധ മുഴുവനും. മറ്റുള്ളവര്‍ എന്നെ തെറ്റിദ്ധരിച്ചപ്പോഴും നീ എന്നെ മനസിലാക്കി ചേര്‍ത്തുപിടിച്ചു. എന്നെക്കുറിച്ച് മറ്റുള്ളവര്‍ അഭിപ്രായം പറയുമ്പോള്‍ നീ എന്നെ വിശ്വസിച്ച് കൂടെ നിന്നു. എന്നെ ശരിക്കും മനസിലാക്കി.

എന്നെ എത്ര പെട്ടെന്ന് വേദനിപ്പാക്കാമെന്ന് മനസിലായിട്ടും ശക്തനായി നീ എനിക്കൊപ്പം നിന്നു, അകന്നുപോയില്ല. വൈകാരികമായി ഞാന്‍ തളര്‍ന്നപ്പോള്‍ സംശയമൊന്നും കൂടാതെ നീ എനിക്കൊപ്പം നിന്നു. നല്ലൊരു വര്‍ഷമൊന്നുമായിരുന്നില്ല കടന്നുപോയത്, പക്ഷേ സത്യമറിഞ്ഞ വർഷമായിരുന്നു. രണ്ടുപേരും ഒന്നിച്ചുള്ള ജീവിതം അത്ര എളുപ്പമായിരുന്നില്ല. മറ്റുള്ളവരെല്ലാം ചോദ്യം ചെയ്തപ്പോളും എനിക്കൊപ്പം ചേർന്നു നിന്നതിന് നന്ദി. മറ്റുള്ളവര്‍ അവരുടേതായ രീതിയില്‍ കഥകള്‍ മെനഞ്ഞപ്പോൾ സത്യം മനസിലാക്കിയതിന് നന്ദി. മറ്റൊന്നും ആലോചിക്കാതെ ഇനിയുമിനിയും നിന്നെത്തന്നെ പങ്കാളിയായി ഞാന്‍ സ്വീകരിക്കും'', അരുണിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് സായ് ലക്ഷ്‍മി ഇൻസ്റ്റ്ഗ്രാമിൽ കുറിച്ചു.

നടി പാർവതി വിജയ് ആണ് അരുണിന്റെ ആദ്യഭാര്യ. കഴിഞ്ഞ വർഷമാണ് ഇരുവരും ഔദ്യോഗികമായി വേർപിരിഞ്ഞത്. താൻ വീണ്ടും വിവാഹിതയാകാൻ പോകുന്ന കാര്യവും ഈ പ്രണയദിനത്തിൽ പാർവതി അറിയിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക