Asianet News MalayalamAsianet News Malayalam

'കാറ്റും സഹോദരിയുടെ ഫോട്ടോഗ്രാഫിയും', ഫോട്ടോകള്‍ പങ്കുവെച്ച് സായ് പല്ലവി

കാറ്റും തന്റെ സഹോദരിയുടെ ഫോട്ടോഗ്രാഫി സ്‌കിലും എന്ന് പറഞ്ഞാണ് സായ് പല്ലവി ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.

Sai Pallavi share her photo
Author
Kochi, First Published Sep 3, 2021, 10:22 PM IST

പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ പ്രിയം നേടിയ നടിയാണ് സായ് പല്ലവി. സാമൂഹ്യമാധ്യമത്തില്‍ അത്ര സജീവമല്ലെങ്കിലും തന്റെ വിശേഷങ്ങള്‍ സായ് പല്ലവി ആരാധകരോട് പങ്കുവയ്‍ക്കാൻ ചിലപ്പോഴൊക്കെ എത്താറുണ്ട്. സായ് പല്ലവിയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. ഇപോഴിതാ സഹോദരി എടുത്ത ഫോട്ടോയാണ് സായ് പല്ലവി പങ്കുവെച്ചിരിക്കുന്നത്.

സായ് പല്ലവി തന്റെ പുതിയ ഫോട്ടോഷൂട്ടാണ് പങ്കുവെച്ചിരിക്കുന്നത്. കാറ്റിനെയും എന്റെ സഹോദരിയുടെ ഫോട്ടോഗ്രാഫി സ്‌കിലും മാക്‌സിമം പ്രയോജനപ്പെടുത്തുന്നു എന്നാണ് സായ് പല്ലവി എഴുതിയിരിക്കുന്നത്. സായ് പല്ലവിയുടെ സഹോദരി പൂജയാണ് ചിത്രം എടുത്തിരിക്കുന്നത്. സിനിമ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയാണ് താരം.

പാവ കതൈകള്‍ എന്ന ചിത്രമാണ് സായ് പല്ലവിയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.

വിരാട പര്‍വം എന്ന ചിത്രമാണ് ഇനി സായ് പല്ലവിയുടേതായി റിലീസ് ചെയ്യാനുള്ളത്.

Follow Us:
Download App:
  • android
  • ios