റാണ ദഗുബാട്ടി ആണ് ചിത്രത്തില്‍ നായകൻ (Virata Parvam).

സായ് പല്ലവി നായികയാകുന്ന ചിത്രമാണ് വിരാട പര്‍വം. റാണ ദഗുബാട്ടി നായകനാകുന്ന ചിത്രത്തിന്റെ റിലീസ് അറിയിച്ച് പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. സായ് പല്ലവി നായികയാകുന്ന ചിത്രം തിയറ്ററുകളില്‍ തന്നെയാണ് റിലീസ് ചെയ്യുക. ജൂലൈ ഒന്നിന് ആണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക (Virata Parvam).

വെന്നെല്ല എന്ന കഥാപാത്രമായാണ് സായ് പല്ലവി അഭിനയിക്കുന്നത്. പൊലീസുകാരനെ പ്രണയിക്കുന്ന നക്സല്‍ ആയിട്ടാണ് സായ് പല്ലവി ചിത്രത്തില്‍ അഭിനയിക്കുന്നത്. റാണ ദഗുബാടി പൊലീസുകാരനായി ചിത്രത്തില്‍ അഭിനയിക്കുന്നു. വേണു ഉഡുഗുളയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Scroll to load tweet…

വേണു ഉഡുഗുള തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. ഡി സുരേഷ് ബാബുവും സുധാകര്‍ ചെറുകുറിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ശ്രീകര്‍ പ്രസാദ് ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. നന്ദിത ദാസ്, പ്രിയാമണി, സറീന വഹാബ്, ഈശ്വരി റാവു, സായ് ചന്ദ്, നിവേദ, നവീൻ ചന്ദ്ര തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

വികരബാദ് ഫോറസ്റ്റില്‍ ആയിരുന്നു സിനിമയുടെ ചില ഭാഗങ്ങള്‍ ചിത്രീകരിച്ചത്. സുരേഷ് ബൊബ്ബിലി ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഡാനിയും ദിവാകര്‍ മണിയും ചേര്‍ന്നാണ് ഛായാഗ്രാഹണം. സായ് പല്ലവിയുടെ വേറിട്ട കഥാപാത്രമായിരിക്കും ചിത്രത്തില്‍ എന്നതിനാല്‍ താരത്തിന് ഏറെ പ്രതീക്ഷയുള്ളതാണ് വിരാട പര്‍വം.

Read More : ബിഗ് ബോസില്‍ പഞ്ചസാരയെ ചൊല്ലി തര്‍ക്കം, ക്ഷമ ചോദിച്ച് ധന്യ

ബിഗ് ബോസ് മലയാളം സീസണ്‍ 4ല്‍ ഇന്നത്തെ എപ്പിസോഡില്‍ പഞ്ചസാരയെ ചൊല്ലി തര്‍ക്കം. സുചിത്ര പഞ്ചസാര ദോശ ചോദിക്കുകയും തരാനാകില്ലെന്ന് ലക്ഷ്‍മി പ്രിയ പറഞ്ഞതുമാണ് തര്‍ക്കത്തിന് കാരണമായത്. ഇക്കാര്യത്തില്‍ ബിഗ് ബോസ് അംഗങ്ങള്‍ കൂടിയിരുന്ന് ചര്‍ച്ച നടത്തി. ബിഗ് ബോസിലെ ഈ ആഴ്‍ചത്തെ കിച്ചണ്‍ ടീം അംഗങ്ങളായ ലക്ഷ്‍മി പ്രിയയും ധന്യയും ഇക്കാര്യത്തില്‍ വിശദീകരണം നടത്തുകയും ചെയ്‍തു.

പഞ്ചസാര കഴിഞ്ഞു പോകും എന്നതിനാല്‍ കുറച്ച് എടുത്ത് ധന്യ മാറ്റിവെച്ചിരുന്നു. ആ സമയത്താണ് പഞ്ചസാര ദോശ ചോദിച്ച് സുചിത്ര കിച്ചണിലെത്തിയത്. പഞ്ചസാര ദോശ തരാനാകില്ല എന്ന് ലക്ഷ്‍മി പ്രിയ പറഞ്ഞു. എല്ലാവര്‍ക്കും ഉപയോഗിക്കാനുള്ളതാണ് ബിഗ് ബോസിലെ ഭക്ഷണ സാധനങ്ങള്‍ എന്ന് പിന്നീട് സുചിത്ര പറഞ്ഞു. ഇത് ഇവര്‍ക്ക് വീട്ടില്‍ കൊണ്ടുപോകാനുള്ളത് അല്ലല്ലോ എന്നും സുചിത്ര ദേഷ്യപ്പെട്ടു. ഇക്കാര്യത്തില്‍ ബിഗ് ബോസ് അംഗങ്ങള്‍ എല്ലാവരും കൂടിയിരുന്ന് സംസാരിക്കുകയും ചെയ്‍തു.

സംഭവത്തില്‍ എന്താണ് പറയാനുള്ളത് എന്ന് ധന്യ വ്യക്തമാക്കി. കഴിഞ്ഞ ആഴ്‍ച ശനിയാഴ്‍ച ആയപ്പോഴേക്കും പഞ്ചസാര തീര്‍ന്നിരുന്നു. അപ്പോള്‍ പഞ്ചസാര ഇല്ലാതെ ചായ വേണ്ട എന്ന് ചിലര്‍ പറഞ്ഞിരുന്നു. ചായ കുടിക്കാൻ വേണ്ടാത്ത അവസ്ഥയിലേക്ക് പോകാതിരിക്കാൻ വേണ്ടി ഈ ആഴ്‍ച ഞാനാണ് പറഞ്ഞത് പഞ്ചസാര കുറച്ചെടുത്ത് മാറ്റിവയ്‍ക്കാം എന്ന്. അപ്പോള്‍, ഇത്രയേ ഉള്ളൂ എന്ന് കാണുമ്പോള്‍ അതിനനുസരിച്ച് എല്ലാവരും ഉപയോഗിച്ചോളും. മാറ്റിവെച്ച പഞ്ചസാര അവസാന ഒരു ദിവസത്തേയ്‍ക്ക് ഉപയോഗിക്കാം എന്നായിരുന്നു വിചാരിച്ചത്. അത് എന്റെ അഭിപ്രായമായിരുന്നു. കാരമെല്‍ ദോശ ഇനിയുണ്ടാക്കേണ്ട എന്നത് ലക്ഷ്‍മി പ്രിയയുടെ അഭിപ്രായമായിരുന്നു. അതുകൊണ്ടാണ് ഇല്ല എന്ന് പറഞ്ഞത്. ഇനി ഞാൻ മാറ്റിവയ്‍ക്കില്ല. മാറ്റിവെച്ചതിന് എന്റെ ഭാഗത്ത് നിന്ന് താൻ ക്ഷമ ചോദിക്കുന്നുവെന്നും ധന്യ പറഞ്ഞു.

എന്നാല്‍ ക്ഷമ ചോദിക്കേണ്ട ആവശ്യമില്ലെന്ന് ഡോ. റോബിൻ പറഞ്ഞു. ധന്യ ചെയ്‍തതില്‍ ഒരു തെറ്റും താൻ കാണുന്നില്ലെന്ന് ഡോ. റോബിൻ പറഞ്ഞു. എല്ലാവര്‍ക്കും വേണ്ടിയാണ് ധന്യ പഞ്ചസാര മാറ്റിവെച്ചത് എന്ന് ഡോ. റോബിൻ പറഞ്ഞു. ഇതേ അഭിപ്രായമായിരുന്നു ജാസ്‍മിനും.

അതിനിടയില്‍ ഇക്കാര്യത്തില്‍ സുചിത്രയുടെ അഭിപ്രായം ജാസ്‍മിൻ ആരാഞ്ഞു. താൻ ആദ്യം ദോശ ചോദിച്ചപ്പോള്‍ ലക്ഷ്‍മി പ്രിയ തന്നില്ല. പിന്നീട് അവര്‍ കൊണ്ടുവന്നപ്പോള്‍ താൻ അത് തിന്നില്ലെന്ന് പറഞ്ഞിരുന്നു. അക്കാര്യം താൻ ക്യാപ്റ്റനായ അഖിലിനോടും പറഞ്ഞിരുന്നു. തനിക്ക് വേണ്ടാന്ന് പറഞ്ഞപ്പോള്‍ മറ്റ് ചിലര്‍ ദോശ ചോദിച്ചു. എന്നാല്‍ ആരും തിന്നണ്ട എന്ന് പറഞ്ഞ് ലക്ഷ്‍മി പ്രിയ ദോശ പിന്നിക്കളയുകയായിരുന്നുവെന്ന് സുചിത്ര പറഞ്ഞു. ഭക്ഷണത്തെ ദൈവത്തെ പോലെ കരുതണം എന്ന് പറഞ്ഞ ഒരാള്‍ അങ്ങനെ ചെയ്‍തത് ശരിയായില്ല എന്ന് ജാസ്‍മിൻ പറഞ്ഞു. സുചിത്രയോട് ദോശ തരില്ല എന്ന് പറഞ്ഞതില്‍ താൻ ക്ഷമ ചോദിക്കുന്നതായി ലക്ഷ്‍മി പ്രിയയും പറഞ്ഞു.