Asianet News MalayalamAsianet News Malayalam

സായ് പല്ലവി ഡോക്ടര്‍, പഠിച്ച താരമാണ് രശ്‍മികയും, പ്രഭാസും വിക്രവും മിടുമിടുക്കൻമാര്‍

രശ്‍മിക മന്ദാനയുടെയും പ്രഭാസിന്റെയും മറ്റ് താരങ്ങളുടെയും വിദ്യാഭ്യാസ യോഗ്യതകള്‍.

 

Sai Pallavis and Indian film actors Rashmika Mandanna Prabhas Nagarjuna Karthi Vikram Madhavans educational qualification details hrk
Author
First Published Sep 23, 2023, 9:33 AM IST

പുതുതലമുറയിലെ നടനായാലും നടിയായാലുമൊക്കെ വിദ്യാഭ്യാസത്തിനും വളരെ പ്രധാന്യം കല്‍പ്പിക്കുന്നവരാണ് പലരും. സ്വന്തമായി ഒരു മേല്‍വിലാസം ഉറപ്പിച്ച് സിനിമയിലേക്ക് എത്താം എന്ന് കരുതുന്നു മിക്കവരും. അങ്ങനെയാണ് സായ് പല്ലവിയും പ്രഭാസുമൊക്കെ. സായ് പല്ലവിയും രശ്‍മികയുടെ മറ്റ് താരങ്ങളുടെയും വിദ്യാഭ്യാസ യോഗ്യതകള്‍ പരിശോധിക്കുന്ന ഒരു റിപ്പോര്‍ട്ടാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.

മലയാളത്തിലെ പ്രേമം എന്ന ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധയാകര്‍ഷിച്ച നടിയാണ് സായ് പല്ലവി. മലയാളത്തിനു പുറമേ ഒട്ടേറെ അന്യഭാഷാ ചിത്രങ്ങളിലും ഹിറ്റ് നായികയായി സായ് പല്ലവി. എംബിബിഎസ് ബിരുദം നേടിയ ശേഷമാണ് താരം നായികയായി തിളങ്ങിയത് എന്ന പ്രത്യേകതയുണ്ട്. പരിശീലനം നേടിയ ഡാൻസറുമാണ് നടി.

രാജ്യത്താകെ ആരാധകരുള്ള ഒരു യുവ താരമാണ് നിരവധി ഹിറ്റുകളില്‍ നായികയായ രശ്‍മിക മന്ദാന. വിജയ് അടക്കമുള്ള നായകൻമാരുടെ നായികയായ ചിത്രങ്ങള്‍ രശ്‍മിക മന്ദാനയെ പ്രേക്ഷകരോട് ചേര്‍ത്തുനിര്‍ത്തുന്നു. ട്രിപ്പിള്‍ ബിരുദധാരിയാണ് രശ്‍മിക മന്ദാന. എം എസ് രാമയ്യ കൊളേജില്‍ താരം സൈക്കോളജിയിലും ജേര്‍ണലിസത്തിലും ഇംഗ്ലീഷ് സാഹിത്യത്തിലുമാണ് ബിരുദം നേടിയത് എന്നാണ് റിപ്പോര്‍ട്ട്.

പ്രഭാസ് പാൻ ഇന്ത്യൻ സൂപ്പര്‍സ്റ്റാറായി സിനിമകളില്‍ വിലസുകയാണ്. റെക്കോര്‍ഡുകള്‍ ഭേദിച്ച ബാഹുബലിയെന്ന ഹിറ്റ് ചിത്രമാണ് പ്രഭാസിനെ രാജ്യമൊട്ടാകെ ശ്രദ്ധേയനാക്കിയത്. ഇപ്പോഴും പ്രഭാസിനെ ചുറ്റിപ്പറ്റി നിരവധി  സിനിമകളാണ് ഒരുങ്ങുന്നത്. സലാര്‍ അടക്കമുള്ളവയില്‍ വൻ പ്രതീക്ഷകളുമാണ്. എന്നാല്‍ അങ്ങനങ്ങ് വെറുതെ ഒരു താരമായത് അല്ല പ്രഭാസ് എന്ന് തെളിയിക്കുന്നതാണ് വിദ്യാഭ്യാസ യോഗ്യതകള്‍. ശ്രീ ചൈതന്യ കോളേജില്‍ നിന്ന് താരം ബിടെക് ബിരുദം നേടി എഞ്ചിനീയറായതിന് ശേഷമാണ് വെള്ളിത്തിരയില്‍ തിളങ്ങുന്നത്. നാഗാര്‍ജുന ബാച്ചിലര്‍ ഓഫ് എഞ്ചിനീയറിംഗിന് ശേഷം ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദവും നേടിയപ്പോള്‍ കാര്‍ത്തി മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദവും ഇൻഡസ്‍‍ട്രിയല്‍ എഞ്ചിനീയറിംഗില്‍ ബിരുദാന്തര ബിരുദവും വിക്രം ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദത്തിനു പുറമേ എംബിഎയും നേടിയിട്ടുണ്ട്. മാധവൻ ഇലക്ട്രോണിക് ബിരുദം നേടിയ ശേഷം പബ്ലിക് സ്‌‍പീക്കിംഗില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

Read More: 'നയൻതാരയുടെ പിണക്കം', പ്രതികരിച്ച് ഷാരൂഖ്, സ്‍ക്രീൻ ടൈം കുറഞ്ഞതില്‍ നിരാശ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios