അന്തരിച്ച സംവിധായകൻ സിദ്ദിഖിന്റെ സഹ സംവിധായകനായി പ്രവർത്തിച്ചു പോന്നിരുന്ന നൗഷാദ് സാഫറോണിന്‍റെ ആദ്യ ചിത്രം കൂടിയാണിത്.

സൈജു കുറുപ്പിനെ നായകനാക്കി നൗഷാദ് സാഫ്റോൺ സംവിധാനം ചെയ്യുന്ന 'പൊറാട്ട് നാടകം' ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ഗാന്ധി ജയന്തി ദിനം കൂടിയായ ഇന്ന് ഗാന്ധിജി പറഞ്ഞ "സ്വഭാവഗുണമില്ലെങ്കിൽ സഹകരണമില്ല" എന്ന വാചകത്തോട് കൂടിയാണ് ടീസർ പുറത്തിറങ്ങിയത്. 

അന്തരിച്ച സംവിധായകൻ സിദ്ദിഖിന്റെ സഹ സംവിധായകനായി പ്രവർത്തിച്ചു പോന്നിരുന്ന നൗഷാദ് സാഫറോണിന്‍റെ ആദ്യ ചിത്രം കൂടിയാണിത്. സുനീഷ് വാരനാട് ആണ് രചന നിർവഹിക്കുന്നത്. മോഹൻലാൽ, ഈശോ എന്നീ ചിത്രങ്ങൾക്കു ശേഷം സുനീഷ് വാരനാട് തിരക്കഥ രചിക്കുന്ന ചിത്രം കൂടിയാണിത്. എമിറേറ്റ്‌സ് പ്രൊഡക്ഷൻസിന്റേയും മീഡിയ യൂണിവേഴ്സിന്റെയും ബാനറിൽ വിജയൻ പള്ളിക്കര ആണ് ചിത്രത്തിന്റെ നിർമാണം. 

കേരളാ കർണാടക അതിർത്തിയിലെ ഗോപാലപുരം എന്ന ഗ്രാമത്തിലെ ലൈറ്റ് ആന്റ് സൗണ്ട് ഉടമയായ അബു എന്ന കഥാപാത്രത്തെയാണ് സൈജു കുറുപ്പ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ആ ഗ്രാമത്തിൽ നടക്കുന്ന ചില സംഭവങ്ങൾ തികഞ്ഞ ആക്ഷേപഹാസ്യത്തിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്ന ചിത്രം കൂടിയാണ് പൊറാട്ട് നാടകം.

𝗣𝗼𝗿𝗮𝘁𝘁𝘂 𝗡𝗮𝗱𝗮𝗸𝗮𝗺 𝗠𝗼𝘃𝗶𝗲 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗧𝗲𝗮𝘀𝗲𝗿 | 𝗦𝗮𝗶𝗷𝘂 𝗞𝘂𝗿𝘂𝗽 | 𝗥𝗮𝗺𝗲𝘀𝗵 𝗣𝗶𝘀𝗵𝗮𝗿𝗼𝗱𝘆 | 𝗥𝗮𝗵𝘂𝗹 𝗠𝗮𝗱𝗵𝗮𝘃 | 𝗗𝗵𝗮𝗿𝗺𝗮𝗷𝗮𝗻

സൈജു കുറുപ്പിന് ഒപ്പം രാഹുൽ മാധവ്, ധർമ്മജൻ ബൊൾഗാട്ടി , സുനിൽ സുഖദ, നിർമ്മൽ പാലാഴി, ബാബു അന്നൂർ, ഷുക്കൂർ (ന്നാ താൻ കേസ് കൊട് ഫെയിം ) അനിൽ ബേബി, ചിത്രാ ഷേണായ്, ഐശ്വര്യ മിഥൻ കോറോത്ത്,ജിജിന , ചിത്രാ നായർ , ഗീതി സംഗീത, എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. നൗഷാദ് ഷെരീഫ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് രാജേഷ് രാജേന്ദ്രൻ ആണ്. ബി.ഹരിനാരായണൻ, ഫൗസിയ അബൂബക്കർ എന്നിവരുടെ ഗാനങ്ങൾക്ക് സംഗീതം നിർവഹിക്കുന്നത് രാഹുൽ രാജ് ആണ്.

പത്ത് ദിവസത്തെ ഷൂട്ട്; സ്റ്റൈൽ മന്നൻ തലസ്ഥാനത്തേക്ക്, ചിത്രീകരണം ഇവിടെയൊക്കെ

കോ-പ്രൊഡ്യൂസർ: ഗായത്രി വിജയൻ, എക്സി.പ്രൊഡ്യൂസർ: നാസർ വേങ്ങര, നിർമ്മാണ നിർവ്വഹണം: ഷിഹാബ് വെണ്ണല, കലാസംവിധാനം: സുജിത്ത് രാഘവ്, മേക്കപ്പ്:ലിബിൻ മോഹനൻ, വസ്ത്രാലങ്കാരം: സൂര്യ രാജേശ്വരി, സംഘട്ടനം: മാഫിയ ശശി, ശബ്ദ സന്നിവേശം:രാജേഷ് പി.എം, കളറിസ്റ്റ്: അർജ്ജുൻ മേനോൻ, വി എഫ് എക്സ്: രന്തീഷ് രാമകൃഷ്ണൻ (ഗ്രാൻസ് വി എഫ് എക്സ് സ്റ്റുഡിയോ), നൃത്തസംവിധാനം: സജ്ന നജാം, സഹീർ അബ്ബാസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനിൽ മാത്യു, ലൊക്കഷൻ മാനേജർ: പ്രസൂൽ ചിലമ്പൊലി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ആന്റണി കുട്ടമ്പുഴ, പോസ്റ്റ് പ്രൊഡക്ഷൻ ചീഫ്:ആരിഷ് അസ്‌ലം, പി.ആർ.ഒ: മഞ്ചു ഗോപിനാഥ്, ഡിജിറ്റൽ പ്ലാൻ: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ് സ്റ്റിൽസ്:രാംദോസ് മാത്തൂർ, പരസ്യകല: മാ മിജോ, വിതരണം: പ്രദീപ് മേനോൻ, വള്ളുവനാട് സിനിമ കമ്പനി എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.