സെപ്റ്റംബർ ഏഴിന് കൊച്ചി, ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തിൽ നടക്കുന്ന സ്വിച്ചോൺ കർമ്മത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും

സംവിധായകന്‍ അരുൺ ഗോപി നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രം സാഗർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു. കനകരാജ്യം, വീകം തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങൾ ഒരുക്കിയ മ്പാഗർ ഈ ചിത്രം പൂർണ്ണമായും ഇൻവസ്റ്റിഗേറ്റീവ് കോമഡി തില്ലർ ജോണറിലാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ഡിറ്റക്ടീവായി എത്തുന്നത് സൈജു കുറുപ്പാണ്. സായ് കുമാർ, അൽത്താഫ് സലിം, ഹരിശ്രി അശോകൻ, സുധീഷ്, ശങ്കർ രാമകൃഷ്ണൻ, സുധീഷ്, മധുപാൽ, ഷാൻ റഹ്മാൻ, ഷാജു ശ്രീധർ, റിയ ജിത്തു, ഉത്തര ഉണ്ണി, ആൽഫി പഞിക്കാരൻ, ശ്രീരേഖ എന്നിവർക്കൊപ്പം ധ്യാൻ ശ്രീനിവാസനും പ്രധാന വേഷങ്ങളിലെത്തുന്നു.

അരുൺ ഗോപി എക്‌സൈറ്റ്മെന്‍റ്, ജസ്റ്റിന്‍ മാത്യു എൻ്റർടെയ്ന്‍മെന്‍റ് എന്നീ ബാനറുകളിൽ അരുൺ ഗോപി, ജസ്റ്റിൻ മാത്യു എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സുനന്ദ ഫിലിപ്പ് ജസ്റ്റിൻ, സൗമ്യ ജോൺ അരുൺ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. സെപ്റ്റംബർ ഏഴിന് കൊച്ചി, ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തിൽ നടക്കുന്ന സ്വിച്ചോൺ കർമ്മത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. പിആര്‍ഒ വാഴൂർ ജോസ്.