സൈജു കുറുപ്പിന്റെ മോഹിനിയാട്ടം ഒടിടിയില്‍

സൈജു കുറുപ്പ് നായകനായി വന്ന ചിത്രമാണ് മോഹിനിയാട്ടം. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. കേരള ബോക്സ് ഓഫീസില്‍ നിന്ന് മാത്രമായി സൈജു കുറുപ്പിന്റെ ഭരതനാട്യം 2 മോഹിനിയാട്ടം 23 കോടി രൂപയോളമാണ് നേടിയത്. ആഗോള ബോക്സ് ഓഫീസില്‍ 35 കോടിയും മോഹിനിയാട്ടം നേടിയിട്ടുണ്ട്. നെറ്റ്ഫ്ലിക്സിലൂടെ മോഹിനിയാട്ടം ഒടിടിയിലും എത്തിയിട്ടുണ്ട്. വിവിധ ഭാഷാ പ്രേക്ഷകര്‍ മോഹിനിയാട്ടത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. സുഭാഷ് ആയുള്ള ബേബി ജീനിന്റെ പ്രകടനത്തെ ഒടിടിയില്‍ മോഹിനിയാട്ടം കണ്ടവര്‍ എടുത്ത് പറഞ്ഞ് അഭിനനന്ദിക്കുകയാണ്. ഗംഭീര ഡാര്‍ക് ഹ്യൂമറാണ് ചിത്രം എന്നാണ് പരക്കെയുള്ള അഭിപ്രായം.

Add Asianetnews as a Preferred SourcegooglePreferred

മോഹിനിയാട്ടം ഏറ്റെടുത്ത പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് നേരത്തെ നിര്‍മാതാക്കള്‍ രംഗത്ത് എത്തിയിരുന്നു. ഞങ്ങളുടെ സിനിമയെ ഇരുകൈകളും നീട്ടി സ്വീകരിച്ചതിന് ഒരുപാട് നന്ദി. അടുത്ത തിയറ്ററുകളില്‍ ഇല്ലാഞ്ഞിട്ടും വളരെയധികം ദുരം ബസ്സിലും ട്രെയിനിലും ഒക്കെ സഞ്ചരിച്ച് സിനിമ കാണാൻ വന്ന പ്രേക്ഷകരോട് പറഞ്ഞാല്‍‌ തീരാത്ത സ്‍നേഹവും, കടപ്പാടുമുണ്ട്. കഴിഞ്ഞ ഒരു മാസമായിട്ട് ഒരുപാട് റിലീസുകള്‍ ഉണ്ടായിരുന്നതുകൊണ്ടാണ് ഞങ്ങള്‍ക്ക് നിങ്ങളുടെ അടുത്തുള്ള തിയറ്ററുകളില്‍ എത്താൻ സാധിക്കാതെ വന്നത്. വരും ദിവസങ്ങളില്‍ ആ പരാതി തീര്‍ക്കാൻ ഞങ്ങള്‍ ശ്രമിക്കുന്നതാണ്. കൂടെ നിന്നതിനും, പിന്തുണച്ചതിനും നിറയെ സ്‍നേഹം എന്നായിരുന്നു സൈജു കുറുപ്പും തോമസ് തിരുവല്ലയും കുറിച്ചത്.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

തോമസ് തിരുവല്ല ഫിലിംസിന്റെയും, സൈജു കുറുപ്പ് എന്റർടൈൻമെന്റ്‌സിന്റെയും ബാനറിൽ ഒരുങ്ങിയ "ഭരതനാട്യം 2: മോഹിനിയാട്ടം" ഏപ്രിൽ 10 ന് തീയറ്ററുകളിൽ എത്തിയതാണ്. കൃഷ്‍ണദാസ് മുരളിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ലിനി മറിയം ഡേവിഡ്, അനുപമ ബി നമ്പ്യാർ എന്നിവർ ചേർന്നാണ് നിർമ്മാണം. സൈജു കുറുപ്പിന്റെ 150 ആം ചിത്രം എന്ന പ്രത്യേകതയുമുണ്ടിതിന്.

ചിത്രത്തിന്റെ രചന: കൃഷ്‍ണദാസ് മുരളി, വിഷ്‍ണു ആർ. പ്രദീപ്‌. ഛായാഗ്രഹണം: ബബ്ലു അജു. ചിത്രസംയോജനം : ഷഫീഖ് വി. ബി. സംഗീതം : ഇലക്ട്രോണിക് കിളി. കലാസംവിധാനം : ദിൽജിത് എം. ദാസ്. ശബ്ദസംവിധാനം : ധനുഷ് നായനാർ. ശബ്‍ദമിശ്രണം : വിപിൻ നായർ. വസ്ത്രാലങ്കാരം : സുജിത് മട്ടന്നൂർ. ചമയം : മനോജ് കിരൺരാജ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ : സാംസൺ സെബാസ്റ്റ്യൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : സൽമാൻ കെ. എം, പ്രൊഡക്ഷൻ കൺട്രോളർ : ജിതേഷ് അഞ്ചുമന, സ്റ്റിൽസ് : വിഷ്‍ണു എസ്. രാജൻ, മോഷൻ പോസ്റ്റർ : ഡോട്ട് VFX സ്റ്റുഡിയോ, പിആർ ഓ : എ. എസ്. ദിനേശ്, പബ്ലിസിറ്റി ഡിസൈൻ : യെല്ലോ ടൂത്ത്, മീഡിയ പ്ലാനിങ് & കോൺടെന്റ് ഡിസൈൻ : പപ്പറ്റ് മീഡിയ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക