ഭാര്യ ബിന്ദു പണിക്കർക്ക് ഒപ്പമാണ് സായ് കുമാർ സിദ്ദിഖിന്റെ അവസാനമായി കാണാൻ എത്തിയത്.

ലയാളത്തിന്റെ ഹിറ്റ് മേക്കർ സംവിധായകന്‍ സിദ്ദിഖിന്റെ വിയോ​ഗത്തിന്റെ ഞെട്ടലിലാണ് മലയാളികളും സിനിമാ മേഖലയും. തങ്ങളുടെ ​ഗുരുവായ, സുഹൃത്തായ, സഹപ്രവർത്തകനായ സിദ്ദിഖ് ഇനി ഇല്ല എന്നത് ആർക്കും ഉൾക്കൊള്ളാനായിയിട്ടില്ല. അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാനായി സിനിമയിലെ വിവിധ മേഖലകളിൽ നിന്നും നിരവധി പേരാണ് എത്തിച്ചേരുന്നത്. പ്രിയ ​ഗുരുവിനെ സുഹൃത്തിനെ അവസാനമായി കാണാൻ എത്തിയിരിക്കുകയാണ് നടൻ സായ് കുമാറും. 

ഭാര്യ ബിന്ദു പണിക്കർക്ക് ഒപ്പമാണ് സായ് കുമാർ സിദ്ദിഖിന്റെ അവസാനമായി കാണാൻ എത്തിയത്. സിദ്ദിഖിന്റെ ഛേദനയറ്റ ശരീരം കണ്ട് താങ്ങാനാകാതെ വിങ്ങിപ്പൊട്ടുന്ന സായ് കുമാർ ഓരോരുത്തരുടെയും കണ്ണിനെ ഈറൻ അണിയിക്കുകയാണ്. സിനിമാ മേഖലയിലെ മറ്റനവധി പേരും സിദ്ദിഖിനെ അവസാനമായി കാണാൻ എത്തിച്ചേർന്നു കൊണ്ടിരിക്കയാണ്. 

സിദ്ദിഖ്- ലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രമാണ് റാംജി റാവു സ്പീക്കിം​ഗ്. ചിത്രത്തിൽ സായ് കുമാർ അവതരിപ്പിച്ച ബാലകൃഷ്ണൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയിലേക്ക് സായ് കുമാറിന് വഴിയൊരുക്കിയതും ഈ സിനിമയും കഥാപാത്രവുമാണ്. 

''ഒരുപാട് ചിരിപ്പിച്ചു അവസാനം കരയിപ്പിച്ചു മടക്കം'', സായ് കുമാർ | Sai Kumar | IndiaGlitz Alt

"ഇന്നച്ചനും മാമുക്കോയയും അതിന്റെ കൂട്ടത്തിലിപ്പോൾ സിദ്ദിഖും. അങ്ങനെ റാംജിറാവുവിലെ അംഗങ്ങൾ മൂന്നുപേർ പോയി.റാംജി റാവു തന്നെയാണ് എന്നും ഓര്‍മ്മ. അവിടെ നിന്നാണ് എനിക്ക് സിനിമയിലേക്ക് വഴിയൊരുക്കിയത്. സിനിമക്കാരന്‍ അല്ലാത്ത സിനിമക്കാരന്‍ ആയിരുന്നു സിദ്ദിഖ്. പച്ചയായ മനുഷ്യനായിരുന്നു", എന്നായിരുന്നു സിദ്ദിഖിനെ അനുശോചിച്ച് കൊണ്ട് സായ് കുമാർ പറഞ്ഞിരുന്നത്.

രണ്ടാം വാരം കളക്ഷൻ എത്ര ? വിജയം ആഘോഷിച്ച് 'സത്യനാഥനും' പിള്ളേരും

കഴിഞ്ഞ ദിവസം ആയിരുന്നു മലയാളത്തിന്‍റെ പ്രിയ സംവിധായകന്‍ സിദ്ദിഖിന്‍റെ വിയോഗം. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് വൈകിട്ട് 6 ന് എറണാകുളം സെൻട്രൽ ജുമാ മസ്ജിദിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..