Asianet News MalayalamAsianet News Malayalam

'ചേട്ടനും അനിയത്തിയുമാണോ?': മകള്‍ക്കൊപ്പമുള്ള ഫോട്ടോ ഷൂട്ട് വൈറലായി, സന്തോഷത്തില്‍ സാജന്‍ സൂര്യ

ഇളയമകള്‍ മീനാക്ഷിയാണ് ചിത്രത്തില്‍ സാജന്‍ സൂര്യയ്‌ക്കൊപ്പമുള്ളത്. മീനാക്ഷിയങ്ങ് വളര്‍ന്ന് വലിയ കുട്ടിയായല്ലോ എന്നാണ് ആരാധകരുടെ കമന്റുകള്‍.

sajan surya daughter meenakshi photoshoot gone viral vvk
Author
First Published Aug 8, 2024, 3:28 PM IST | Last Updated Aug 8, 2024, 3:28 PM IST

തിരുവനന്തപുരം: മിനിസ്‌ക്രീനിലെ മമ്മൂട്ടി എന്നാണ് സാജന്‍ സൂര്യ അറിയപ്പെടുന്നത്. അന്നും ഇന്നും ഒരേ അഴകും സൗന്ദര്യവും. ഇപ്പോള്‍ ഗീതാ ഗോവിന്ദം എന്ന സീരിയലില്‍ തിളങ്ങുകയാണ് സാജന്‍ സൂര്യ. ഇപ്പോഴിതാ മകള്‍ മീനാക്ഷിയ്‌ക്കൊപ്പമുള്ള പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് സാജന്‍ സൂര്യ. ഓണം സ്‌പെഷ്യല്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു. ഇതിന് അവസരം നല്‍കിയ ത്രണ്ട്‌സ് എന്‍ ബഡ്‌സിന് നന്ദി പറഞ്ഞുകൊണ്ടാ സാജന്‍റെ പോസ്റ്റ്.

ഇളയമകള്‍ മീനാക്ഷിയാണ് ചിത്രത്തില്‍ സാജന്‍ സൂര്യയ്‌ക്കൊപ്പമുള്ളത്. മീനാക്ഷിയങ്ങ് വളര്‍ന്ന് വലിയ കുട്ടിയായല്ലോ എന്നാണ് ആരാധകരുടെ കമന്റുകള്‍. ഓരോ ചിത്രവും ക്യൂട്ടാണെന്ന അഭിപ്രായമുള്ളവരും ഉണ്ട്. തന്റെ ഇരുപത്തിയഞ്ചാം വയസ്സില്‍ അമ്മ നിര്‍ബന്ധിച്ച് പിടിച്ച് വിവാഹം ചെയ്യിപ്പിച്ചതാണ് എന്ന് ഒരു അഭിമുഖത്തില്‍ സാജന്‍ സൂര്യ പറഞ്ഞിരുന്നു. അതിപ്പോള്‍ നന്നായില്ലേ, മക്കളുടെ വളര്‍ച്ചയില്‍ ഒപ്പം മുന്നോട്ട് പോകാന്‍ കഴിഞ്ഞില്ലെ എന്നും, ചേട്ടനും അനിയത്തിയുമാണോ എന്ന് ചോദിക്കുന്ന ആരാധകരും ഉണ്ട്.

അച്ഛന്റെ അസുഖവും മരണവും എല്ലാം കഴിഞ്ഞു, എനിക്കൊരു ജോലിയും ആയി. സീരിയലില്‍ സജീവമായി നില്‍ക്കുമ്പോള്‍ ചുറ്റിലും നടിമാരൊക്കെയുണ്ട്, അപ്പോള്‍ മറ്റൊരു വഴിയിലേക്ക് വഴുതിപ്പോകേണ്ട എന്ന് കരുതിയാവും അമ്മ നേരത്തെ വിവാഹം കഴിപ്പിച്ചത് എന്നാണ് നേരത്തെ സാജൻ പറഞ്ഞിട്ടുള്ളത്.

മക്കളെ കുറിച്ച് എന്നും സാജന്‍ വാചാലനായിരുന്നു. മൂത്ത മകള്‍ മാളവികയെക്കാള്‍ ഏഴ് വയസ്സ് ചെറുപ്പമാണ് മീനാക്ഷിയ്ക്ക്. വീട്ടിലെ വായാടിയും, ഹൈപ്പര്‍ ആക്ടീവും മീനാക്ഷിയാണത്രെ. പക്ഷെ ആള്‍ക്ക് അസുഖം വന്നാല്‍ സയലന്റ് ആവും എന്നാണ് സാജന്‍ പറഞ്ഞിട്ടുള്ളത്. കൊവിഡിന് ശേഷം അതിന്റെ പാര്‍ശ്വഫലങ്ങള്‍ നേരിട്ട മീനാക്ഷി ഏറെ ദുരിതം അനുഭവിച്ചിരുന്നു. അന്നത്തെ ക്രിട്ടിക്കല്‍ അവസ്ഥയും, മകളുടെ നിലയും എല്ലാം എത്രത്തോളം വേദനിപ്പിച്ചിരുന്നു എന്നും സാജന്‍ പറഞ്ഞിട്ടുണ്ട്.

അനൂപ് മേനോനും ലാലും നേർക്കുനേർ; 'ചെക്ക് മേറ്റ്' വെള്ളിയാഴ്ച തിയേറ്ററുകളിൽ

ആസിഫ് അലി നായകനാകുന്ന ചിത്രം 'ആഭ്യന്തര കുറ്റവാളി'യുടെ ഷൂട്ടിംഗ് ആരംഭിച്ചു

Latest Videos
Follow Us:
Download App:
  • android
  • ios