ഒരു താത്വിക അവലോകനം എന്ന സിനിമയില്‍ സുരാജ് വെഞ്ഞാറമൂടിന്റെ ജ്യേഷ്‍ഠനും അഭിനയിക്കുന്നു.
ജോജു ജോര്‍ജ് പ്രധാന കഥാപാത്രങ്ങളില്‍ ഒന്നായി എത്തുന്ന സിനിമയാണ് ഒരു താത്വിക അവലോകനം. റാഡിക്കലായൊരു മാറ്റമല്ല എന്ന് ടാഗ്‍ലൈനുമുള്ളതാണ് ചിത്രം. സിനിമയുടെ ഫോട്ടോകള്‍ നേരത്തെ ഷെയര്‍ ചെയ്‍തിരുന്നു. ഇപോഴിതാ സുരാജ് വെഞ്ഞാറമൂടിന്റെ ജ്യേഷ്‍ഠൻ സജി വെഞ്ഞാറമൂടിന്റെ ക്യാരക്റ്റര്‍ പോസ്റ്ററാണ് ചര്‍ച്ചയാകുന്നത്. താരങ്ങള്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. അഖില്‍ മാരാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്‍ത സന്ദേശം എന്ന ഹിറ്റ് സിനിമയിലെ ഡയലോഗാണ് ഒരു താത്വിക അവലോകനമാണ് ഞാന്‍ ഉദ്ദേശിക്കുന്നതെന്നും റാഡിക്കലായ ഒരു മാറ്റമല്ലെന്നു'മൊക്കെയുള്ളത്. അതേ പേരില്‍ ഇപോള്‍ സിനിമയിറങ്ങുമ്പോള്‍ എല്ലാവരും കൗതുകത്തിലാണ്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് ആശംസകളുമായി എത്തുന്നത്. കെ ഡി തമ്പാൻ എന്ന കഥാപാത്രമായാണ് സജി വെഞ്ഞാറമൂട് ചിത്രത്തില്‍ എത്തുന്നത്. താരങ്ങള്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. സംവിധായകൻ അഖില്‍ മാരാര്‍ തന്നെയാണ് സിനിമയുടെ തിരക്കഥയും എഴുതിയിരിക്കുന്നത്.
യോഹാന്‍ ഫിലിംസിന്‍റെ ബാനറില്‍ ഡോ. ഗീവര്‍ഗീസ് യോഹന്നാന്‍ ആണ് നിര്‍മ്മാണം.
മാക്സ് ലാബ് സിനിമ തീയേറ്ററുകളില്‍ എത്തിക്കും.
