Asianet News MalayalamAsianet News Malayalam

പ്രഭാസിനും പൃഥ്വിരാജിനും കൈയടി; മികച്ച പ്രതികരണവുമായി 'സലാര്‍'

കെജിഎഫ് നിര്‍മ്മാതാക്കളായ ഹൊംബാലെ ഫിലിംസ് തന്നെയാണ് സലാറിന്‍റെയും നിര്‍മ്മാണം

salaar got good response from audience prabhas prithviraj sukumaran hombale films prashanth neel nsn
Author
First Published Dec 23, 2023, 2:46 PM IST

ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഈ വര്‍ഷം ഏറ്റവുമധികം കാത്തിരിപ്പ് ഉയര്‍ത്തിയ ചിത്രങ്ങളിലൊന്നായിരുന്നു സലാര്‍. കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍, ബാഹുബലി താരം പ്രഭാസിനെ നായകനാക്കി ഒരുക്കുന്ന ചിത്രം എന്നതായിരുന്നു അതിന് പ്രധാന കാരണം. പ്രഭാസിനോളം പ്രാധാന്യമുള്ള കഥാപാത്രമായി പൃഥ്വിരാജ് എത്തുന്നുവെന്നത് മലയാളി സിനിമാപ്രേമികളില്‍ കൂടുതല്‍ കൗതുകവും ഈ ചിത്രത്തിനുമേല്‍ സൃഷ്ടിച്ചിരുന്നു. വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രത്തിന് തിയറ്ററുകളില്‍ നല്ല പ്രതികരണമാണ് ലഭിക്കുന്നത്. 

കെജിഎഫ് നിര്‍മ്മാതാക്കളായ ഹൊംബാലെ ഫിലിംസ് തന്നെയാണ് സലാര്‍ ആദ്യ ഭാഗമായ സലാര്‍- ദി സീസ്‍ഫയറും നിര്‍മ്മിച്ചിരിക്കുന്നത്. ഒരു ഇമോഷണൽ ആക്ഷൻ ഡ്രാമ എന്ന് വിശേഷിപ്പിക്കാവുന്ന സലാറിലെ ആക്ഷന്‌‍ രംഗങ്ങള്‍ വലിയ കൈയടിയാണ് തിയറ്ററുകളില്‍ നേടുന്നത്. ചിത്രം റിലീസ് ആയ എല്ലാം കേന്ദ്രങ്ങളിലും നിറഞ്ഞ സദസിലാണ് പ്രദർശനം തുടരുന്നത്. ദേവയായി പ്രഭാസും വരദരാജ മന്നാർ ആയി പൃഥ്വിരാജും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം രണ്ട് സുഹൃത്തുക്കളുടെ കഥയാണ്‌ പറയുന്നത്. അങ്ങനെയുള്ള ഇരുവരും എങ്ങനെ കൊടുംശത്രുക്കളായി മാറുന്നു എന്നതാണ് സലാര്‍ ഫ്രാഞ്ചൈസിയിലൂടെ പ്രശാന്ത് നീല്‍ മറനീക്കുന്ന സസ്പെന്‍സ്. 

പ്രശാന്ത് നീലിന്റെ മികവുറ്റ സ്റ്റൈലിഷ് മേക്കിങ് കൊണ്ട് തന്നെ സലാർ ഒരു മാസ്സ്, ക്ലാസ്സ് ഫീലാണ് ഓഡിയൻസിന് കൊടുക്കുന്നത്. സൗഹൃദമെന്ന ഇമോഷനിലൂടെ ആണ് കഥ പോകുന്നത്. സുഹൃത്ത് ബന്ധത്തിന് ഏറെ പ്രാധാന്യം ഉള്ള സലാർ ഒരു ദൃശ്യ വിരുന്ന് തന്നെയാണ്. ബാഹുബലിക്ക് ശേഷം പ്രഭാസിന്റെ കരിയർ ബെസ്റ്റ് ആണ് സലാർ. ശ്രുതി ഹാസൻ, ജഗപതി ബാബു, ബോബി സിംഹ, ടിന്നു ആനന്ദ്, ഈശ്വരി റാവു, ശ്രീയ റെഡ്‌ഡി, രാമചന്ദ്ര രാജു എന്നിവരാണ് മറ്റ് അഭിനേതാക്കൾ. രവി ബസ്‍രൂര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. സലാർ കേരളത്തിലെ തിയറ്ററുകളിൽ എത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക്‌ ഫ്രെയിംസും ചേർന്നാണ്. ഛായാഗ്രഹണം ഭുവൻ ഗൗഡ, നിർമ്മാണം വിജയ് കിരഗണ്ടൂർ, പ്രൊഡക്ഷൻ ഡിസൈനർ ടി എൽ വെങ്കടചലപതി, ആക്ഷൻ അൻപറിവ്, കോസ്റ്റ്യൂം തോട്ട വിജയ് ഭാസ്കർ, എഡിറ്റിംഗ് ഉജ്വൽ കുൽകർണി, വിഎഫ്എക്സ് രാഖവ് തമ്മ റെഡ്‌ഡി, പിആർഒ- മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ് ബ്രിങ്ഫോർത്ത് അഡ്വർടൈസിംഗ്, ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ.

ALSO READ : ഒന്നര വര്‍ഷത്തെ കാത്തിരിപ്പ്; ഒടുവില്‍ ഒടിടിയിലേക്ക് 'ഉടല്‍', റിലീസ് പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios