സെപ്റ്റംബര്‍ 28 ആയിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്ന റിലീസ് തീയതി
പാന്‍ ഇന്ത്യന്‍ റിലീസിന് തയ്യാറെടുക്കുന്ന ചിത്രങ്ങളില്‍ ഏറ്റവും ശ്രദ്ധ നേടിയ ഒന്നാണ് പ്രശാന്ത് നീലിന്‍റെ സംവിധാനത്തിലെത്തുന്ന സലാര്‍. കെജിഎഫ് സംവിധായകന്‍റെ തെലുങ്ക് അരങ്ങേറ്റ ചിത്രം എന്നതാണ് ചിത്രത്തിന്‍റെ പ്രധാന യുഎസ്‍പി. കെജിഎഫും കാന്താരയുമുള്‍പ്പെടെ നിര്‍മ്മിച്ച ഹൊംബാളെ ഫിലിംസ് ആണ് നിര്‍മ്മാണം എന്നതും സലാറിന് പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്ത ഘടകമാണ്. ബാഹുബലി നായകന്‍ പ്രഭാസിന്‍റെ പ്രതിനായകനായി പൃഥ്വിരാജ് സുകുമാരന്‍ എത്തുന്നു എന്നതാണ് മലയാളി സിനിമാപ്രേമികളെ സംബന്ധിച്ച് ഈ പ്രോജക്റ്റിന്മേലുള്ള അധിക താല്‍പര്യം. നേരത്തേ പ്രഖ്യാപിച്ചിരുന്ന, ചിത്രത്തിന്‍റെ റിലീസ് തീയതി നീട്ടിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങള്‍ എത്തിയിരുന്നില്ല. ഇപ്പോഴിതാ വിഷയത്തില്‍ ആദ്യ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.
മുന്‍കൂട്ടി കാണാനാവാതിരുന്ന കാരണങ്ങളാല്‍ റിലീസ് തീയതി മാറ്റിവെക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നാണ് സമൂഹമാധ്യത്തിലൂടെ ഹൊംബാളെ ഫിലിംസ് അറിയിച്ചിരിക്കുന്നത്. പുതിയ റിലീസ് തീയതി യഥാസമയം അറിയിക്കുമെന്നും അവര്‍ പറയുന്നു- "സലാറിന് നിങ്ങള്‍ നല്‍കുന്ന പിന്തുണയ്ക്ക് ഞങ്ങള്‍ നന്ദി അറിയിക്കുകയാണ്. മുന്‍കൂട്ടി കാണാനാവാതിരുന്ന കാരണങ്ങളാല്‍ ഒറിജിനല്‍ റിലീസ് തീയതിയായ സെപ്റ്റംബര്‍ 28 ല്‍ നിന്നും ചിത്രം മാറ്റിവെക്കേണ്ടിവന്നിരിക്കുകയാണ്. ഏറെ ആലോചിച്ചാണ് ഈ തീരുമാനത്തില്‍ എത്തിയിരിക്കുന്നതെന്ന് ദയവായി മനസിലാക്കുക. മികച്ച സിനിമാനുഭവം നല്‍കുന്നതിലാണ് ഞങ്ങളുടെ ശ്രദ്ധ. അതിനുവേണ്ടിയുള്ള കഠിനാധ്വാനത്തിലുമാണ് ഞങ്ങളുടെ ടീം. പുതിയ റിലീസ് തീയതി യഥാസമയം പ്രഖ്യാപിക്കുന്നതാണ്. ചിത്രത്തിന്‍റെ അവസാന മിനുക്കുപണികള്‍ പുരോഗമിക്കവെ ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരിക്കുക. ഈ മനോഹരയാത്രയില്‍ ഒരു ഭാഗമാവുന്നതിന് നന്ദി", സലാല്‍ ഉടന്‍ എത്തും എന്ന ഹാഷ് ടാഗിനൊപ്പമാണ് ഹൊംബാളെ ഫിലിംസിന്‍റെ സോഷ്യല്‍ മീഡിയ കുറിപ്പ്.
വരദരാജ മന്നാര്‍ എന്നാണ് ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്ന പ്രതിനായക കഥാപാത്രത്തിന്‍റെ പേര്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. ശ്രുതി ഹാസന്‍, ജഗപതി ബാബു, മധു ഗുരുസ്വാമി, ഈശ്വരി റാവു, ശ്രിയ റെഡ്ഡി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രശാന്ത് നീലിന്‍റേത് തന്നെയാണ് തിരക്കഥയും. ഛായാഗ്രഹണം ഭുവന്‍ ഗൗഡ, എഡിറ്റിംഗ് ഉജ്വല്‍ കുല്‍ക്കര്‍ണി, സംഗീതം രവി ബസ്‍രൂര്‍.
ALSO READ : 'ബിലാല്‍' അല്ല! സര്‍പ്രൈസ് പ്രൊജക്റ്റുമായി അമല്‍ നീരദ്, നായകന്‍ ചാക്കോച്ചന്‍'
WATCH >> "ദുല്‍ഖറും ഫഹദും അക്കാര്യത്തില്‍ എന്നെ ഞെട്ടിച്ചു"; കുഞ്ചാക്കോ ബോബൻ അഭിമുഖം: വീഡിയോ
