വടകരയില്‍ പി ജയരാജൻ ആണ് സിപിഎമ്മിന്റെ ലോക്സഭാ സ്ഥാനാര്‍ഥി. പി ജയരാജനെതിരെ പറയുന്ന കമ്മ്യൂണിസ്റ്റുകാരനെന്ന നിലയിലുള്ള സലിംകുമാറിന്റെ ഫോട്ടോയുള്ള വാര്‍ത്തയും കോണ്‍ഗ്രസുകാരനെ നിലയില്‍ എതിര്‍ക്കുന്ന പ്രസ്താവനയും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. സംഭവത്തില്‍ സലിം കുമാര്‍ തന്നെ ഗംഭീര ട്രോളുമായി സാമൂഹ്യമാധ്യത്തിലൂടെ രംഗത്ത് എത്തി.

രണ്ട് ഫോട്ടോയും ഷെയര്‍ ചെയ്‍താണ് സലിംകുമാറിന്റെ ട്രോള്‍. കോബ്ര എന്ന സിനിമയിലെ സംഭാഷണം ഉപയോഗിച്ചാണ് സലിം കുമാര്‍ ട്രോള്‍ ചെയ്‍തിരിക്കുന്നത്. എന്റെ ചോദ്യം ഇതാണ്, ശരിക്കും ആരാണ് ഞാൻ എന്നാണ് സലിം കുമാര്‍ ഫോട്ടോയ്‍ക്ക് അടിക്കുറിപ്പ് ഇട്ടിരിക്കുന്നത്.