ഴിഞ്ഞ മുപ്പത് വർഷത്തിലേറെ ആയി തനതായ അഭിനയ ശൈലി കൊണ്ട് സിനിമാ പ്രേമികളുടെ മനസിൽ ഇടംനേടിയ താരമാണ് സൽമാൻ ഖാൻ. ഇക്കാലയളവിനുള്ളിൽ പല നടിമാരുമായുള്ള ​ഗോസിപ്പുകൾ കളം നിറഞ്ഞിട്ടുണ്ട്. അതെല്ലാം തുടക്കത്തിൽ തന്നെ കെട്ടണഞ്ഞു. എന്നാണ് വിവാഹമെന്നാണ് വർഷങ്ങളായി അദ്ദേഹത്തോട് ആരാധകർ ചോദിക്കുന്നത്. ഇപ്പോഴിതാ ആ ചോദ്യം ഒരു ജ്യോത്സ്യനോട് നേരിട്ട് ചോദിച്ചിരിക്കുകയാണ് സൽമാൻ. 

ഇതാദ്യമായാണ് തന്റെ വിവാഹക്കാര്യം പൊതുവേദിയിൽ താരം സംസാര വിഷയമാക്കുന്നത്. ബി​ഗ് ബോസ് സീസൺ 14ന്റെ വേദിയിലായിരുന്നു സംഭവം. ഷോയിലെ മത്സരാർഥികളെ പരിചയപ്പെടുത്തുന്നതിനിടെ ആയായിരുന്നു ചോദ്യം. ജോത്സ്യൻ പണ്ഡിറ്റ് ജനാർദൻ മത്സരാർഥികളിലൊരാളാണ്.

ആറ് വർഷങ്ങൾക്ക് മുൻപ് സൽമാന്റെ വിവാഹം നടക്കാൻ സാധ്യതയുണ്ടെന്ന് പണ്ഡിറ്റ് പ്രവചിച്ചിരുന്നു. അത് ഓർമപ്പെടുത്തിയായിരുന്നു സൽമാന്റെ ചോദ്യം, 'ഭാവിയിൽ എന്റെ വിവാഹം നടക്കാൻ എന്തെങ്കിലും സാധ്യതയുണ്ടോ?' എന്ന് താരം ചോദിച്ചു. തീര്‍ച്ചയായി ഇല്ലെന്നായിരുന്നു ജോത്സ്യന്റെ മറുപടി. 'വൗ, വിവാഹം നടക്കാനുള്ള എല്ലാ സാധ്യതകളും അവസാനിച്ചു'- എന്നാണ് സൽമാൻ ചിരിച്ചുകൊണ്ട് പറഞ്ഞത്.