വൻ ഹിറ്റായ കിക്കിന് രണ്ടാം ഭാഗം ഉണ്ടാകുമെന്നാണ് സ്ഥിരീകരണം.

സല്‍മാൻ ഖാൻ നായകനായി പ്രദര്‍ശനത്തിന് വന്ന ചിത്രമാണ് കിക്ക്. വൻ ഹിറ്റായി മാറിയിരുന്നു കിക്ക്. കിക്കിന്റെ പുതിയൊരു അപ്‍ഡേറ്റാണ് ചര്‍ച്ചയാകുന്നത്. സല്‍മാൻ ഖാന്റെ കിക്കിന് രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്.

സല്‍മാൻ ഖാൻ നായകനായ കിക്ക് സംവിധാനം ചെയ്‍തത് സജിദ് നദിയാദ്‍വാല രണ്ടിന്റെ തിരക്കഥാ ജോലികളിലാണ്. ആഗോളതലത്തില്‍ കിക്ക് നേടിയത് 402 കോടി രൂപയില്‍ അധികമായിരുന്നു. ഛായാഗ്രാഹണം നിര്‍വഹിച്ചത് അയനങ്ക ബോസാണ്. ജാക്വിലിൻ ഫെര്‍ണാണ്ടസ് നായികയായി വന്ന ചിത്രത്തില്‍ മിഥുൻ ചക്രബര്‍ത്തി, രജിത് കപൂര്‍, സുമോന ചക്രവര‍്‍ത്തി, രണ്‍ദീപ് ഹൂഡ, നവാസുദ്ദീൻ സിദ്ധിഖി, വിപിൻ ശര്‍മ, സാദിഖ് അബ്ബാസ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി.

ടൈഗര്‍ 3യാണ് സല്‍മാൻ ഖാന്റേതായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. ടൈഗര്‍ 3 ഒരു ആക്ഷൻ ചിത്രമായിട്ടാണ് പ്രദര്‍ശനത്തിനെത്തിയത്. ചിത്രത്തിന് ഇന്ത്യൻ ബോക്സ് ഓഫീസ് കളക്ഷനില്‍ മികച്ച നേട്ടമുണ്ടാക്കാനായി എന്നായിരുന്നു റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ ടൈഗര്‍ 3 454 കോടി രൂപ ആകെ നേടിയപ്പോള്‍ 39.5 കോടി ഇന്ത്യയില്‍ മാത്രം നേടി.

ടൈഗറിന് മികച്ച അഡ്വാന്‍സ് ബുക്കിംഗുമായിരുന്നു. സല്‍മാന്റെ ടൈഗര്‍ 3 ഒരു ദിവസം മുന്നേ യുഎഇയില്‍ റിലീസ് ചെയ്‍തിരുന്നു. അതിനാല്‍ നിരവധി പേര്‍ ചിത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഇന്ത്യയിലെ റിലീസിനു മുന്നേ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചത് മികച്ച ഒരു പരസ്യമായി. ഷാരൂഖ് ഖാന്റെ അതിഥി വേഷത്തിന്റെ ദൃശ്യങ്ങള്‍ ചോര്‍ന്നത് പ്രതിസന്ധിയിലാക്കുകയും ചെയ്‍തു. ചിത്രത്തിലെ സ്പോയിലറുകള്‍ ഒരിക്കലും വെളിപ്പെടുത്തരുതെന്ന് സല്‍മാൻ ഖാൻ സാമൂഹ്യ മാധ്യമത്തിലൂടെ അഭ്യര്‍ഥിക്കുകയും ചെയ്‍തിരുന്നു. ഹൃത്വിക് റോഷനും അതിഥി വേഷത്തിലുണ്ട്. റിലീസിന് മുന്നേയുള്ള ഹൈപ്പ് സല്‍മാന്റെ ചിത്രത്തിന് സ്വീകാര്യത നല്‍കി എന്നാണ് വ്യക്തമാകുന്നത്.

Read More: പ്രതീക്ഷകള്‍ക്കപ്പുറം ഹിറ്റായ തലവൻ ഇനി ഒടിടിയിലേക്ക്, എവിടെ, എപ്പോള്‍?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക