ടൈഗര്‍ 3യാണ് സല്‍മാൻ ഖാന്റേതായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്.

ൽമാൻ ഖാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം സിക്കന്ദറിന്റെ പുതിയ ടീസർ റിലീസ് ചെയ്തു. ബോളിവുഡ് സിനിമാ ആരാധകർക്ക് ആവേശം നൽകുന്ന തരത്തിലാണ് ടീസർ ഒരുക്കിയിരിക്കുന്നത്. സൽമാൻ ഖാനൊപ്പം രശ്മിക മന്ദാനയും സത്യരാജ് എന്നിവരും ടീസറിൽ ഉണ്ട്. ഛാവ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം രശ്മിക അഭിനയിക്കുന്ന ബോളിവുഡ് ചിത്രം കൂടിയാണ് സിക്കന്ദർ. 

എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രം 2025ലെ ഈദ് ദിനത്തിൽ തിയറ്ററുകളിൽ എത്തും. സൽമാനോടൊപ്പം, രശ്മിക മന്ദന്ന, സത്യരാജ്, ഷര്‍മാന്‍ ജോഷി, പ്രതീക് ബബ്ബർ, കാജൽ അഗർവാൾ എന്നിവരടങ്ങിയ താരനിര സിക്കന്ദറിൽ അണിനിരക്കുന്നുണ്ട്. സാജിദ് നദിയാദ്‌വാലയുടെ സാജിദ് നദിയാദ്‌വാല ഗ്രാന്‍റ് സണ്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇവരുടെ ഇതുവരെയുള്ള ഏറ്റവും വലിയ ബജറ്റാണ് സല്‍മാന്‍ പടത്തിന് എന്നാണ് വിവരം. 

അടുത്തിടെ വീണ്ടും പുനരാരംഭിച്ച ചിത്രത്തിന്റെ ഷൂട്ടിം​ഗ് സെറ്റിൽ കർശന സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ഫാല്‍കുന പാലസ് ഹോട്ടലിലായിരുന്നു ഷൂട്ടിം​ഗ്. അടുത്തകാലത്തുണ്ടായ വധ ഭീഷണികളെ തുടര്‍ന്ന് സല്‍മാന് ഫോര്‍ ടയര്‍ സുരക്ഷ ക്രമീകരണമാണ് ഒരുക്കിയതെന്നാണ് വിവരം. ഷൂട്ടിംഗ് സ്ഥലം പൂര്‍ണ്ണമായും സീല്‍ ചെയ്താണ് ഷൂട്ടിംഗ് നടക്കുന്നത്. ഇവിടുത്തേക്ക് ഷൂട്ടിംഗ് ക്രൂവിന് മാത്രമാണ് രണ്ട് ഘട്ട പരിശോധനയ്ക്ക് ശേഷം പ്രവേശനം നല്‍കൂ.

'ഞങ്ങളുടെ കുടുംബത്തിലെ അയൺ ലേഡി'; അമ്മയുടെ പിറന്നാൾ ദിനത്തിൽ കുഞ്ചാക്കോ ബോബൻ

SIKANDAR Official Film Teaser - Salman Khan, Rashmika | Sajid Nadiadwala | A.R. Murugadoss | EID2025

ടൈഗര്‍ 3യാണ് സല്‍മാൻ ഖാന്റേതായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. ചിത്രം ഒരു ദിവസം നേരത്തെ യുഎഇയില്‍ റിലീസ് ചെയ്‍തിരുന്നു. അതിനാല്‍ നിരവധി പേര്‍ ചിത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഇന്ത്യയിലെ റിലീസിനു മുന്നേ തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ പരസ്യമായി. ഷാരൂഖ് ഖാന്റെ അതിഥി വേഷത്തിന്റെ ദൃശ്യങ്ങള്‍ ചോര്‍ന്നത് പ്രതിസന്ധിയിലാക്കുകയും ചെയ്‍തിരുന്നു. ഹൃത്വിക് റോഷനും അതിഥി വേഷത്തിലുണ്ടായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..