താരങ്ങളുടെ ആരാധകരുടെ ഏറ്റുമുട്ടലിനെ കുറിച്ച് സല്‍മാൻ ഖാൻ.

താരങ്ങളുടെ ആരാധകരുടെ ഏറ്റുമുട്ടല്‍ ഇന്ത്യൻ സിനിമാ ലോകത്ത് പലപ്പോഴും വലിയ തര്‍ക്കങ്ങള്‍ക്ക് കാരണമാകാറുണ്ട്. താരങ്ങള്‍ ചിലപ്പോള്‍ സുഹൃത്തുക്കളുമായിരിക്കും. ഒട്ടേറെ ആരാധകരുള്ള ഷാരൂഖ് തന്റെ സിനിമയില്‍ അതിഥി വേഷത്തില്‍ എത്തുന്നത് സന്തോഷകരമാണ് എന്ന് സല്‍മാൻ പറയുന്നു. താൻ തിരിച്ചും ഷാരൂഖ് ഖാൻ ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നത് ആരാധകര്‍ ഇഷ്‍ടപ്പെടുന്നുണ്ടാകും എന്നും സല്‍മാൻ ഖാൻ വ്യക്തമാക്കുന്നു.

ഞങ്ങള്‍ പലപ്പോഴും പരസ്‍പരം ഞങ്ങളുടെ സിനിമകളില്‍ അതിഥി വേഷങ്ങളില്‍ എത്താൻ ശ്രമിക്കാറുണ്ട്. ഞങ്ങളുടെ ആരാധകരും ഇഷ്‍ടപ്പെടുന്നതില്‍ സന്തോഷമിടുന്നുണ്ട്. സിനിമയ്‍ക്ക് പുറത്തേയ്‍ക്കും ബന്ധം നിലനില്‍ക്കുന്നതില്‍ തങ്ങള്‍ ആവേശഭരിതരാണ്. സാമൂഹ്യ മാധ്യമങ്ങളിലെ പരിഹാസങ്ങള്‍ അങ്ങനെ താൻ ശ്രദ്ധിക്കാറില്ല എന്നും വ്യക്തമാക്കുകയാണ് നടൻ സല്‍മാൻ ഖാൻ. 

ഷാരൂഖ് ഖാൻ നിങ്ങളുടെ സഹോദരന്റെ സഹോദരനാണ് എന്നാണ് ഞാൻ എപ്പോഴും ആരാധകരോട് വ്യക്തമാക്കാറുള്ളത്. അതുകൊണ്ട് അദ്ദേഹത്തിനും ഒന്നും മോശമാകരുതെന്ന് താൻ നിര്‍ദ്ദേശിക്കാറുണ്ട്. എന്റെ ആരാധകര്‍ അങ്ങനെ ചെയ്യാറുമില്ല. സാമൂഹ്യ മാധ്യമത്തില്‍ അങ്ങനെ ഇടപെടാറില്ല. ട്രോളുകളൊന്നും ഞാൻ ശ്രദ്ധിക്കാറില്ല. അത് എന്നെ ബാധിക്കാറുമില്ല. ട്രോളുകള്‍ ഷാരൂഖ് ഖാനെയും ബാധിക്കാറില്ലെന്നും സല്‍മാൻ വ്യക്തമാക്കുന്നു.

സല്‍മാൻ ഖാൻ നായകനായി ഒടുവിലെത്തിയ ചിത്രം ടൈഗര്‍ 3 ആണ്. ടൈഗര്‍ 3 ആഗോളതലത്തില്‍ 400 കോടി രൂപയിലധികം നേടിയിരിക്കുകയാണ്. ഇന്ത്യയില്‍ മാത്രം നേടിയത് 300 കോടി രൂപയാണ്. വിദേശത്ത് നേടിയത് 103 കോടിയും. ഷാരൂഖ് ഖാൻ ടൈഗര്‍ 3 സിനിമയില്‍ അതിഥി വേഷത്തില്‍ എത്തിയിരുന്നു. സല്‍മാന്റെ ടൈഗര്‍ 3 ഒരു ദിവസം മുന്നേ യുഎഇയില്‍ റിലീസായിരുന്നു. വമ്പൻ വിജയമാണ് ടൈഗര്‍ 3 സിനിമ നേടുന്നത്.

Read More: മൻസൂര്‍ അലി ഖാൻ മാപ്പ് പറഞ്ഞു, പ്രതികരിച്ച് തൃഷ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക