Salman Khan says he still lives in a 1 BHK apartment. ബോളിവുഡിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമായിട്ടും താൻ ഇപ്പോഴും 1 BHK അപ്പാർട്ട്മെന്റിലാണ് താമസിക്കുന്നതെന്ന് സൽമാൻ ഖാൻ വെളിപ്പെടുത്തി.
താൻ ഇപ്പോഴും താമസിക്കുന്നത് 1 BHK അപ്പാർട്ട്മെന്റിലാണെന്ന് തുറന്നുപറഞ്ഞ് സൽമാൻ ഖാൻ. ഒരു വലിയ വീട്ടിലേക്ക് മാറുന്നത് തനിക് ഒരിക്കലും പ്രധാനപ്പെട്ട കാര്യമല്ലെന്നും, രാത്രി സുഖമായി ഉറങ്ങാൻ കഴിയുക എന്നതാണ് പ്രധാനമെന്നും സൽമാൻ ഖാൻ പറയുന്നു.
"ഞാൻ ഇപ്പോഴും 1 BHK അപ്പാർട്ട്മെന്റിലാണ് താമസിക്കുന്നത്, അത് എനിക്ക് കുഴപ്പമില്ല, ഒരു വലിയ വീട്ടിലേക്ക് മാറുന്നത് എനിക്ക് ഒരിക്കലും പ്രധാനപ്പെട്ട കാര്യമല്ല. എനിക്ക് ആവശ്യമുള്ളതെല്ലാം എനിക്കുണ്ട്. ഒരു വലിയ വീട് നിങ്ങൾ ആരാണ് എന്നതിൽ ഒരു മാറ്റവും വരുത്തുന്നില്ല. രാത്രിയിൽ സുഖമായി ഉറക്കം ലഭിച്ചാൽ മതി അത് എവിടെ എന്നതിലും കാര്യമില്ല." സൽമാൻ ഖാൻ പറഞ്ഞു. ദുബായിൽ വച്ച് നടന്ന ഒരു ചടങ്ങിനിടെയായിരുന്നു സൽമാൻ ഖാന്റെ പ്രതികരണം.

നിരവധി ആരാധകരാണ് സൽമാൻ ഖാന്റെ ഈ പ്രവൃത്തിയെ അഭിനന്ദിച്ച് രംഗത്തെത്തുന്നത്. ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരണങ്ങളിലൊരാൾ കൂടിയാണ് സൽമാൻ ഖാൻ. ബോളിവുഡിലെ മറ്റ് താരങ്ങൾക്ക് ഇന്ത്യയിലും വിദേശത്തുമായി നിരവധി ആഡംബര വില്ലകളും, ഫ്ലാറ്റുകളും ഉള്ളപ്പോഴാണ് സൽമാൻ ഖാനെ ആരാധകർ പ്രശംസിക്കുന്നത്.
ബാറ്റിൽ ഓഫ് ഗൽവാൻ
എ.ആർ മുരുഗദോസ് സംവിധാനം ചെയ്ത സിക്കന്തർ ആയിരുന്നു സൽമാൻ ഖാന്റെ അവസാനം പുറത്തറിങ്ങിയ ചിത്രം. കാജൽ അഗർവാളും രശ്‌മിക മന്താനയും നായികമാരായെത്തിയ ചിത്രത്തിന് വലിയ രീതിയിൽ വിജയം കൈവരിക്കാനായിരുന്നില്ല. ബാറ്റിൽ ഓഫ് ഗൽവാൻ ആണ് സൽമാൻ ഖാന്റെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ബിഗ് ബഡ്ജറ്റിലൊരുങ്ങുന്ന ചിത്യ്രം സൽമാൻ ഖാന്റെ കരിയറിലെ വമ്പൻ പ്രോജക്ട് ആയാണ് ഒരുങ്ങുന്നത്.



