കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക നിയമത്തിനെതിരെ നവംബർ അവസാനം മുതൽ, പഞ്ചാബ്, ഹരിയാന, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് കർഷകർ ദില്ലി അതിർത്തിയിൽ പ്രതിഷേധിക്കുകയാണ്.
മുംബൈ: മാസങ്ങളായി തുടരുന്ന കർഷക സമരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളാണ് ഇന്ത്യിയലെ സിനിമാ സാംസ്കാരിക കായിക മേഖലകളിൽ നിന്ന് ഉയർന്നുവരുന്നത്. ഇതിനിടെ നടൻ സൽമാൻ ഖാന് നേരെയും കർഷക പ്രതിഷേധത്തെക്കുറിച്ചുള്ള പ്രതികരണം ആരാഞ്ഞുകൊണ്ടുള്ള ചോദ്യമെത്തി.
നല്ല കാര്യങ്ങൾ ഉറപ്പായും ചെയ്യണം. ഏറ്റവും ശരിയായ കാര്യങ്ങൾ ചെയ്യണം. ഏറ്റവും ശ്രേഷ്ഠമായകാര്യം ചെയ്യണം - സൽമാൻ ഖാൻ പറഞ്ഞു. മുംബൈയിലെ ഒരു മ്യൂസിക് പരിപാടിക്ക് എത്തിയതായിരുന്നു അദ്ദേഹം. ഷാരൂഖ് ഖാനോ ആമിർ ഖാനോ ഈ വിഷയത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക നിയമത്തിനെതിരെ നവംബർ അവസാനം മുതൽ, പഞ്ചാബ്, ഹരിയാന, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് കർഷകർ ദില്ലി അതിർത്തിയിൽ പ്രതിഷേധിക്കുകയാണ്. ഇതിനിടെ അന്താരാഷ്ട്ര മാധ്യമങ്ങളിലും കർഷക പ്രതിഷേധം ചർച്ചയാകുകയും കായിക, സിനിമാ സാംസ്കാരിക പ്രവർത്തകർ ഒറ്റക്കെട്ടായി, കർഷകർക്ക് പിന്തുണയുമായെത്തിയ ഗ്രേറ്റ തൻബർഗ് അടക്കമുള്ളവരെ തള്ളുകയും ചെയ്തിരുന്നു.
