Asianet News MalayalamAsianet News Malayalam

സല്‍മാൻ ആലപിച്ച ഗാനം, പുതിയ വീഡിയോ പുറത്ത്

സല്‍മാൻ ആലപിച്ച ഗാനത്തിന്റെ ഒരു വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്.

Salman sings a song video gets attention hrk
Author
First Published Aug 31, 2024, 4:09 PM IST | Last Updated Sep 2, 2024, 5:16 PM IST

ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് സല്‍മാൻ. സല്‍മാൻ ആലപിച്ച ഒരു ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടതും ചര്‍ച്ചയായിരിക്കുകയാണ്. സല്‍മാന്റെ ബന്ധുവായ ആയൻ അഗ്നിഹോത്രിയാണ് താരത്തിന്റെ ഗാനത്തിന്റെ റാപ്. സംവിധാനം ഹൈദരും നിര്‍വഹിച്ചപ്പോള്‍ ഗാനത്തിന്റെ സംഗീതം വിശാല്‍ മിശ്രയുമാണ്.

ടൈഗര്‍ 3യാണ് സല്‍മാൻ ഖാന്റേതായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. ടൈഗര്‍ 3 ഒരു ആക്ഷൻ ചിത്രമായിട്ടാണ് പ്രദര്‍ശനത്തിനെത്തിയത്. ചിത്രത്തിന് ഇന്ത്യൻ ബോക്സ് ഓഫീസ് കളക്ഷനില്‍ മികച്ച നേട്ടമുണ്ടാക്കാനായി എന്നായിരുന്നു റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ ടൈഗര്‍ 3 454 കോടി രൂപ ആകെ നേടിയപ്പോള്‍ 39.5 കോടി ഇന്ത്യയില്‍ മാത്രം നേടി.

ലോകകപ്പ് നടക്കുമ്പോഴായിരുന്നു ടൈഗര്‍ 3 സിനിമ പ്രദര്‍ശനത്തിന് എത്തിയത്. എങ്കിലും സല്‍മാൻ ഖാൻ നായകനായ ചിത്രം തളര്‍ന്നില്ല എന്ന് തെളിയിക്കുന്നതാണ് ആഗോള ബോക്സ് ഓഫീസ് കളക്ഷൻ തെളിയിക്കുന്നത്. സല്‍മാൻ ഖാന്റെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായി മാറാൻ മനീഷ് ശര്‍മ സംവിധാനം ചെയ്‍ത ടൈഗര്‍ 3ക്കും സാധിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്. നിര്‍മിച്ചത് യാഷ് രാജ് ഫിലിംസ് ആണ്.

ടൈഗറിന് മികച്ച അഡ്വാന്‍സ് ബുക്കിംഗുമായിരുന്നു. സല്‍മാന്റെ ടൈഗര്‍ 3 ഒരു ദിവസം മുന്നേ യുഎഇയില്‍ റിലീസ് ചെയ്‍തിരുന്നു. അതിനാല്‍ നിരവധി പേര്‍ ചിത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഇന്ത്യയിലെ റിലീസിനു മുന്നേ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചത് മികച്ച ഒരു പരസ്യമായി. ഷാരൂഖ് ഖാന്റെ അതിഥി വേഷത്തിന്റെ ദൃശ്യങ്ങള്‍ ചോര്‍ന്നത് പ്രതിസന്ധിയിലാക്കുകയും ചെയ്‍തു. ചിത്രത്തിലെ സ്പോയിലറുകള്‍ ഒരിക്കലും വെളിപ്പെടുത്തരുതെന്ന് സല്‍മാൻ ഖാൻ സാമൂഹ്യ മാധ്യമത്തിലൂടെ അഭ്യര്‍ഥിക്കുകയും ചെയ്‍തിരുന്നു. ഹൃത്വിക് റോഷനും അതിഥി വേഷത്തിലുണ്ട്. റിലീസിന് മുന്നേയുള്ള ഹൈപ്പ് സല്‍മാന്റെ ചിത്രത്തിന് സ്വീകാര്യത നല്‍കി എന്നാണ് വ്യക്തമാകുന്നത്.

Read More: ദ ഗോട്ട് ഓപ്പണിംഗിന് ഉറപ്പിച്ചത് കോടികള്‍, വിദേശത്തെ പ്രീ സെയില്‍ കണക്കുകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios