പ്രമുഖ അമേരിക്കൻ ഗായകനും ഗാനരചയിതാവുമായ സാം ഹണ്ട് മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായി. പിഴത്തുക കെട്ടിവെച്ച സാം ഹണ്ടിനെ പിന്നീട് ജാമ്യത്തില്‍ വിട്ടുവെന്നും വെറൈറ്റി ഡോട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.

റോഡില്‍ തെറ്റായ ദിശയില്‍ വാഹനമോടിച്ച് വരുന്നത് കണ്ട് പൊലീസ് അധികൃതര്‍ സാം ഹണ്ടിനെ തടയുകയായിരുന്നു. മദ്യപിച്ചിട്ടുണ്ടെന്ന് സംശയം തോന്നിയതിനെ തുടര്‍ന്ന പരിശോധനയ്‍ക്ക് വിധേയനാക്കിയപ്പോള്‍ അമിതമായ അളവില്‍ മദ്യത്തിന്റെ അളവ് രേഖപ്പെടുത്തുകയും ചെയ്‍തു. കാറില്‍ ഒഴിഞ്ഞ രണ്ട് ബിയര്‍ കുപ്പികളുമുണ്ടായിരുന്നു. സാം ഹണ്ട് മാത്രമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. സാം ഹണ്ടിനെ, പിഴത്തുകയടച്ച് പിന്നീട് ജാമ്യത്തില്‍ വിട്ടയയ്‍ക്കും ചെയ്‍തു. നിരവധി തവണ ഗ്രാമി അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഗായകനാണ് സാം ഹണ്ട്.