ഹൈദരാബാദ്: ദക്ഷിണേന്ത്യന്‍ ചലച്ചിത്ര ആരാധകര്‍ ഒന്നടങ്കം കാത്തിരുന്ന വിവാഹമായിരുന്നു നാഗചൈതന്യയുടെയും സാമന്തയുടെയും. വിവാഹ ശേഷവും അഭിനയരംഗത്ത് തുടര്‍ന്ന സാമന്ത '96'ന്‍റെ തെലുങ്ക് റീമേക്കിലാണ് അവസാനമായി അഭിനയിച്ചത്. രാജാ രവിവര്‍മ്മയുടെ ചിത്രങ്ങളെ ആസ്പദമാക്കി ഫോട്ടോഗ്രാഫര്‍ ജി വെങ്കട്ട് രാം നിര്‍മ്മിച്ച കലണ്ടറില്‍ സാമന്ത മോഡലായതും ശ്രദ്ധേയമായി. വിവാഹശേഷം അഭിനയത്തിലും ജീവിതത്തിലും  വന്നിട്ടുള്ള മാറ്റങ്ങളെക്കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തില്‍ സാമന്ത തുറന്നു പറഞ്ഞിരുന്നു.

'വൈകിട്ട് ആറുമണിക്ക് ശേഷമുള്ള ഷൂട്ടിങ് ഒഴിവാക്കും. വീട്ടിലെത്തിയാല്‍ കഥാപാത്രത്തെ വീടിന്‍റെ ഗേറ്റില്‍ ഉപേക്ഷിച്ചിട്ടേ അകത്തേക്ക് കയറൂ. ഇല്ലെങ്കില്‍ ചൈതന്യ കൊന്നു കളയും'- ചിരിച്ചു കൊണ്ട് സാമന്ത പറഞ്ഞു. 'രംഗസ്ഥലം' എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിന് മുമ്പ് സ്ക്രിപ്റ്റ് വായിച്ചിരുന്നില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. 'ഫാമിലി മാന്‍ 2' എന്ന വെബ്സീരീസിലാണ് സാമന്ത ഇനി അഭിനയിക്കുന്നത്.സെപ്തംബറില്‍ ആമസോണ്‍ പ്രൈമില്‍ ഈ വെബ് സീരീസ് റിലീസാകും. 

Read More: ഇഷ്‍ക് ഹിന്ദിയിലേക്ക് എത്തിക്കാൻ നീരജ് പാണ്ഡെ, അനുരാജ് മനോഹറുമായി കൂടിക്കാഴ്‍ച നടത്തി