Asianet News MalayalamAsianet News Malayalam

Samantha : 'അറേഞ്ച്‍മെന്റ്‍സ് ഓഫ് ലവ്', വെള്ളിത്തിരയില്‍ ബൈ സെക്ഷ്വലാകാൻ സാമന്ത

ആദ്യമായി അന്താരാഷ്‍ട്ര സിനിമയില്‍ അഭിനയിക്കുന്നുവെന്ന് സാമന്ത.

Samantha Akkineni to Play Bisexual Tamil Woman in Arrangements of Love
Author
Kochi, First Published Nov 26, 2021, 12:55 PM IST

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് സാമന്ത (Samantha). ഗൗതം മേനോൻ ചിത്രം 'യേ മായ ചേസവേ'യെന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ നായികയായി എത്തി. ഒട്ടേറെ ഹിറ്റ് ചിത്രങ്ങളില്‍ നായികയായി എത്തി സാമന്ത. ഇപോഴിതാ ബാഫ്റ്റ് അവാര്‍ഡ് ജേതാവിന്റെ പ്രൊജക്റ്റായ  'അറേഞ്ച്‍മെന്റ്‍സ് ഓഫ് ലവി'ല്‍  ലവി'ല്‍ ( Arrangements of Love) ഭാഗമാകുകയാണ് സാമന്ത.

'ഡൗണ്ടണ്‍ അബീ'യിലൂടെ ബാഫ്റ്റ് അവാര്‍ഡ് സ്വന്തമാക്കിയ സംവിധായകൻ ഫിലിപ്പ് ജോണിന്റെ സംവിധാനത്തിലാണ് സാമന്ത ഇനി അഭിനയിക്കുക. ഫിലിപ്പ് ജോണന്റെ ചിത്രത്തില്‍ ഓഡിഷന് പോയതായി സാമന്ത തന്നെയാണ് അറിയിച്ചത്. 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് ' യേ മായ ചേസ'വേയ്‍ക്ക് വേണ്ടിയാണ് താൻ ഓഡിഷണില്‍ പങ്കെടുത്തത്. ഇപോള്‍ എല്ലാവരും ഇഷ്‍ടപ്പെടുന്ന 'ഡൗണ്ടണ്‍ അബീ'യുടെ സംവിധായകൻ ഓഡിഷണില്‍ തന്നെ തെരഞ്ഞെടുത്തതിനാല്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടുകയാണ് എന്ന് സാമന്ത പറയുന്നു. ബൈ സെക്ഷ്വല്‍ തമിഴ്‍ സ്‍ത്രീയായിട്ടാണ് സാമന്ത അഭിനയിക്കുന്നത്. സാമന്ത അഭിനയിക്കുന്ന ചിത്രം തിമേറി എൻ മുറൈയുടെ നോവലിനെ ആസ്‍പദമാക്കിയാണ് എടുക്കുന്നത് എന്നും റിപ്പോര്‍ട്ടുണ്ട്.

നാഗചൈതന്യയുമായി അടുത്തിടെയാണ് സാമന്ത വിവാഹബന്ധം വേര്‍പെടുത്തിയത്. സാമന്ത നായികയായി ചില ചിത്രങ്ങള്‍ അടുത്തിടെ പ്രഖ്യാപിക്കുകയും ചെയ്‍തിരുന്നു. സാമന്ത നായികയാകുന്ന ഒരു ചിത്രം നിര്‍മിക്കുന്നത് ഡ്രീം വാരിയര്‍ പിക്ചേഴ്‍സ് ആണ്. ശന്തരുബൻ ആണ് സാമന്തയുടെ ചിത്രം സംവിധാനം ചെയ്യുന്നത്. 

'വിണ്ണൈത്താണ്ടി വരുവായ' എന്ന ചിത്രത്തില്‍ അതിഥി താരമായിട്ടാണ് സാമന്ത ആദ്യമായി വെള്ളിത്തിരിയിലെത്തുന്നത്. 'യാ മായ ചേസവേ'യെന്ന ചിത്രം തെലുങ്കില്‍ വൻ ഹിറ്റായതോടെ നായികയെന്ന നിലയില്‍ സാമന്തയ്‍ക്ക് തിരക്കേറി. 'മനം', 'അഞ്ചാൻ', 'കത്തി', 'തെരി', 'ജനത ഗാരേജ്', 'മേഴ്‍സല്‍', 'മജിലി', 'നീതാനെ എൻ പൊൻവസന്തം', 'ഓട്ടോനഗര്‍ സൂര്യ', '10 എൻഡ്രതുക്കുള്ള' തുടങ്ങി ഒട്ടേറെ ഹിറ്റുകളിലാണ് സാമന്ത നായികയായത്.
 

Follow Us:
Download App:
  • android
  • ios