തെന്നിന്ത്യയില്‍ ഏറ്റവും സജീവമായ സെലിബ്രിറ്റി ദമ്പതിമാരാണ് നാഗചൈതന്യയും സാമന്തയും.  ഇരുവരും സ്വന്തം സിനിമാ വിശേഷങ്ങള്‍ക്കൊപ്പം ഒരുമിച്ചുള്ള ഫോട്ടോകളും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്‍ക്കാറുണ്ട്. പല ഫോട്ടോകളും തരംഗമാകാറുമുണ്ട്. രണ്ടാം വിവാഹ വാര്‍ഷികത്തിന്റെ ആഘോഷത്തിലാണ് ഇരുവരും. രണ്ടാം വിവാഹ വാര്‍ഷിക ദിനത്തില്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ട് എന്നാണ് സാമന്ത എഴുതിയിരിക്കുന്നത്.

കരുത്തോടെ കൂടുതല്‍ കരുത്തോടെ, രണ്ടാം വാര്‍ഷികവും പത്ത് വര്‍ഷത്തെ കഥയും എന്നാണ് സാമന്ത സാമൂഹ്യ മാധ്യമത്തില്‍ എഴുതിയിരിക്കുന്നത്. പ്രണയത്തിലായിരുന്ന ഇരുവരും 2017ലാണ് വിവാഹം കഴിച്ചത്. ബോയ്‍ ഫ്രണ്ടായ നാഗ ചൈതന്യയെക്കാളും  ഭര്‍ത്താവായ നാഗചൈതന്യയെയാണ് താൻ പ്രണയിക്കുന്നത് എന്നാണ് സാമന്ത പറയുന്നത്. മജിലിയാണ് ഇരുവരും ഒന്നിച്ച് ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം. മജിലി വൻ ഹിറ്റായിരുന്നു.