നാഗ ചൈതന്യയും സാമന്തയും വെള്ളിത്തിരയില്‍ വീണ്ടും ഒന്നിച്ച ചിത്രമാണ് മജിലി. തിയേറ്ററില്‍ മികച്ച പ്രതികരണത്തോടെ ചിത്രം പ്രദര്‍ശനം തുടരുകയാണ്. ആരാധകരില്‍ നിന്നും നിരൂപകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. അതേസമയം ചിത്രം എങ്ങനെയായിരിക്കും തീയേറ്ററില്‍ സ്വീകരിക്കപ്പെടുകയെന്നതോര്‍ത്ത് വലിയ ആകാംക്ഷയിലായിരുന്നു സാമന്തയെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ റിലീസ് ദിവസം ആകാംക്ഷ കാരണം ഉറങ്ങാനാവാതെയും കരച്ചില്‍ വരുന്ന അവസ്ഥയിലുമായിരുന്നു സാമന്തയെന്നാണ് സിനിമ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നാഗ ചൈതന്യയും സാമന്തയും വെള്ളിത്തിരയില്‍ വീണ്ടും ഒന്നിച്ച ചിത്രമാണ് മജിലി. തിയേറ്ററില്‍ മികച്ച പ്രതികരണത്തോടെ ചിത്രം പ്രദര്‍ശനം തുടരുകയാണ്. ആരാധകരില്‍ നിന്നും നിരൂപകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. അതേസമയം ചിത്രം എങ്ങനെയായിരിക്കും തീയേറ്ററില്‍ സ്വീകരിക്കപ്പെടുകയെന്നതോര്‍ത്ത് വലിയ ആകാംക്ഷയിലായിരുന്നു സാമന്തയെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ റിലീസ് ദിവസം ആകാംക്ഷ കാരണം ഉറങ്ങാനാവാതെയും കരച്ചില്‍ വരുന്ന അവസ്ഥയിലുമായിരുന്നു സാമന്തയെന്നാണ് സിനിമ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.ഭാര്യയും ഭര്‍ത്താവുമായിട്ടാണ് താരദമ്പതികള്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. ശിവ നിര്‍വാണയാണ് മജിലി സംവിധാനം ചെയ്‍തിരിക്കുന്നത്. സച്ചിനെപ്പോലെ ഒരു വലിയ ക്രിക്കറ്റ് താരമാകാൻ കൊതിക്കുന്ന കഥാപാത്രമാണ് നാഗ ചൈതന്യയുടേത്. പക്ഷേ കടുത്ത മദ്യപാനിയായ നാഗ ചൈതന്യക്ക് ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും പറ്റുന്നില്ല. ക്രിക്കറ്റ് താരമാകണമെന്ന് കൊതിക്കുന്ന ആളാണ് കേന്ദ്ര കഥാപാത്രമെങ്കിലും ക്രിക്കറ്റ് കേന്ദ്രപ്രമേയമായ സിനിമയല്ല മജിലി. ക്രിക്കറ്റ് പശ്ചാത്തലം മാത്രമാണെന്നും ചിത്രം ഒരു കുടംബകഥയാണ് പറയുന്നത് എന്നും സംവിധായകൻ ശിവ നിര്‍വാണ പറഞ്ഞിരുന്നു. വിശാഖപട്ടണമായിരുന്നു പ്രധാന ലൊക്കേഷൻ. വിഷ്‍ണു ശര്‍മ്മ ഛായാഗ്രഹണം നിര്‍വഹിച്ചു. ഗോപി സുന്ദറാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.