നടനും ഭര്‍ത്തൃപിതാവുമായ നാഗാര്‍ജുനയ്‌ക്കൊപ്പം ചെടി നട്ട് നടി സാമന്ത. ഗ്രീന്‍ ഇന്ത്യ ചലഞ്ചിന്റെ ഭാഗമായാണ് ഇരുവരും ചേര്‍ന്ന് മരത്തൈ നട്ടത്. മൂന്ന് തൈകളാണ് ഇവര്‍ നട്ടത്. തുടര്‍ന്ന് ഇരവുരം മൂന്ന് പേരെയും ചലഞ്ചിന് ക്ഷണിച്ചു. നടിമാരായ കീര്‍ത്തി സുരേഷിനെയും രശ്മിക മന്ദാനയെയും സെലിബ്രിറ്റി ഡിസൈനര്‍ ശില്‍പ്പ റെഡ്ഡിയെയുമാണ് ചലഞ്ച് ചെയ്തത്. നാഗാര്‍ജുനയ്‌ക്കൊപ്പം മരത്തൈ നടുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ സാമന്ത പങ്കുവച്ചു. നേരത്തേ നടന്‍ പ്രഭാസ് ഗ്രീന്‍ ഇന്ത്യ ചലഞ്ച് ഏറ്റെടുത്തിരുന്നു.