കാളിദാസന്റെ സംസ്‍കൃത നാടകമാണ് അഭിജ്ഞാന ശാകുന്തളം. കാളിദാസ കൃതിയെ ആസ്‍പദമാക്കി ഒട്ടേറെ നാടകങ്ങളും സിനിമകളുമൊക്കെ എത്തിയിട്ടുണ്ട്. വിജയിച്ചവയും അല്ലാത്തവും. ഇപ്പോഴിതാ സാമന്ത നായികയായി ശാകുന്തളം വരുന്നു. സാമന്ത തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഗുണശേഖര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ശകുന്തളയായിട്ട് തന്നെയാണ് സാമന്ത അഭിനയിക്കുക. വര്‍ഷാവസാനമായിരിക്കും ശാകുന്തളത്തിന്റെ ചിത്രീകരണം തുടങ്ങുക. ശാകുന്തളം, കാവ്യനായകി എന്നാണ് ചിത്രത്തെ കുറിച്ച് ഗുണശേഖര്‍ പറയുന്നത്.  ദുഷ്യന്തന്റെയും ശകുന്തളയുടെയും പ്രണയകഥയാണ് ചിത്രം പറയുക. സാമന്ത തന്നെ തന്റെ ഫോട്ടോ ഷെയര്‍ ചെയ്‍തിട്ടുണ്ട്. ശകുന്തളയുടെ വീക്ഷണകോണില്‍ നിന്നുള്ളതായിരിക്കും ചിത്രം.

സാമന്ത ഉടൻ തന്നെ സിനിമയുടെ തയാറെടുപുകള്‍ തുടങ്ങും.

കാളിദാസന്റെ രചനയിലെ ഇതിഹാസ പ്രണയ കഥ സിനിമയാകുമ്പോള്‍ ഹിറ്റ് തന്നെയായിരിക്കും.