കൊവിഡ് കാലത്ത് മക്കളുടെ കുസൃതികളും കുറുമ്പും ആസ്വദിച്ച് വീട്ടിൽ തന്നെ കഴിയുകയാണ് സമീറ റെഡ്ഡി. മക്കൾക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ലോക്ക്ഡൗൺ കാലത്ത് അമ്മജീവിതത്തെ കുറിച്ചുള്ള രസകരമായ നിമിഷങ്ങൾ കോർത്തിണക്കി കൊണ്ടുള്ള ഒരു വീഡിയോയാണ് സമീറ  ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത് .

അമ്മ ഭക്ഷണം കഴിക്കുമ്പോഴും ഉറങ്ങുമ്പോഴുമെല്ലാം വികൃതിയൊപ്പിക്കുന്ന കുസൃതി കുടുക്കകളെയും വീഡിയോയിൽ കാണാം. അടുത്തിടെ മകളുടെ ഒരു വീഡിയോ ആരാധകർക്കായി സമീറ പങ്കുവച്ചിരുന്നു. “ബേബി പി.ടി ഉഷ ഫുൾ സ്പീഡിലാണ്, നിങ്ങൾക്കു കഴിയുമെങ്കിൽ പിടിക്കൂ,” എന്നാണ് വീഡിയോ പങ്കുവച്ചുകൊണ്ട് സമീറ കുറിച്ചിരുന്നത്. 

രണ്ടാമത് ഗര്‍ഭിണിയായിരിക്കുന്ന കാലത്ത് നടത്തിയ അണ്ടര്‍വാട്ടര്‍ ഫോട്ടോഷൂട്ടിന് പിന്നാലെയാണ്‌ സമീറ റെഡ്ഡി വീണ്ടും വാര്‍ത്തകളില്‍ ശ്രദ്ധേയമായത്. തുടര്‍ന്ന് മകളുടെ ജനനവും ചിത്രങ്ങളും കുടുംബ വിശേഷങ്ങളുമൊക്കെ 
താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ടായിരുന്നു.