മുംബൈ: ചിത്രം ഭാരതിന്‍റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് തിരക്കിലാണ്  സല്‍മാന്‍ ഖാനും കത്രീന കൈഫും. സിനിമയുമായി ബന്ധപ്പെട്ട നടന്ന ഒരു ചടങ്ങിനിടെ കത്രീനക്ക് മുന്‍പിലെത്തിയ ഒരു കുസൃതി ചോദ്യവും അതിന് കത്രീന നല്‍കിയ ഉത്തരവും അതേറ്റ് പിടിച്ചുള്ള സല്‍മാന്‍റെ മറുപടിയും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. 

സമൂഹമാധ്യമങ്ങളില്‍ വളരെ സജീവമാണ് കത്രീന. എന്നാല്‍ സല്‍മാന്‍റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റുകള്‍ കത്രീന ലൈക്ക് ചെയ്യുകയോ കമന്‍റ് ചെയ്യുകയോ ചെയ്യുന്നില്ല, അതിന്‍റെ കാരണമെന്തെന്നായിരുന്നു കത്രീനയോടുള്ള ചോദ്യം. എന്നെ സല്‍മാന്‍ ഇന്‍സ്റ്റാഗ്രാമില്‍ തന്നെ ഫോളോ ചെയ്യുന്നുണ്ടോയെന്ന് അദ്ദേഹത്തോട് ചോദിക്കാനായിരുന്നു കത്രീനയുടെ മറുപടി. 

കത്രീനയെ ഫോളോ ചെയ്യുന്നുണ്ടോയെന്ന ചോദ്യത്തിന് സല്‍മാന്‍റെ മറുപടിയാകട്ടെ കൂടി നിന്നവരെയെല്ലാം ചിരിപ്പിച്ചു. ഇവിടെ നിന്ന് വീടുവരെ താന്‍ കരീനയെ ഡ്രോപ് ചെയ്യാമെന്നായിരുന്നു സല്‍മാന്‍റെ മറുപടി.  ഇന്‍സറ്റാഗ്രാമില്‍ ഒട്ടും സജീവമല്ലാത്ത സല്‍മാന്‍ ആകെ ഫോളോ ചെയ്യുന്നത് എട്ടുപേരെയാണ്. കത്രീനയുടെ സഹോദരിയെ ഫോളോ ചെയ്യുന്നുണ്ടെങ്കിലും കത്രീനയെ പോലും അദ്ദേഹം ഫോളോ ചെയ്യുന്നില്ല.