Asianet News MalayalamAsianet News Malayalam

അനൂപ് സത്യന്റെ ചിത്രത്തില്‍ സംവൃത സുനില്‍, കേരളത്തിലേക്ക് വരാതെ അമേരിക്കയില്‍ നിന്നുതന്നെ അഭിനയിക്കും!

സംവൃത സുനില്‍ വീണ്ടും മലയാള സിനിമയില്‍ അഭിനയിക്കുന്നു.

Samvrutha Sunil act again
Author
Kochi, First Published Dec 3, 2020, 10:50 AM IST

മലയാളികളുടെ പ്രിയ താരമാണ് സംവൃത സുനില്‍. ഒട്ടേറെ മികച്ച കഥാപാത്രങ്ങള്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ അഭിനയിച്ച നടി. സംവൃത സുനിലിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. സംവൃത സുനില്‍ വീണ്ടും മലയാളത്തില്‍ അഭിനയിക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത. സംവൃത സുനില്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മലയാള സിനിമയില്‍ വീണ്ടും അഭിനയിക്കുന്ന വിവരം വനിതയ്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് സംവൃത സുനില്‍ പറഞ്ഞത്.

ഒരിടവേളയ്‍ക്ക് ശേഷം സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ എന്ന സിനിമയിലാണ് സംവൃത സുനില്‍ അഭിനയിച്ചത്. വിവാഹം കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം അമേരിക്കയില്‍ താമസമാക്കിയ സംവൃത സുനില്‍ നാട്ടില്‍ എത്തി സിനിമയിലെ തന്റെ ഭാഗങ്ങള്‍ തീര്‍ത്ത് തിരിച്ചുപോകുകയായിരുന്നു. ഇപ്പോള്‍ അനൂപ് സത്യന്റെ സിനിമയിലാണ് സംവൃത സുനില്‍ അഭിനയിക്കുന്നത്. അമേരിക്കയില്‍ നിന്നുതന്നെ സംവൃത സുനില്‍ ചിത്രത്തില്‍ അഭിനയിക്കുന്ന രീതിയിലാണ് ചിത്രീകരണം ആലോചിച്ചിരിക്കുന്നത്. സിനിമയുടെ പ്രമേയം സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്തായാലും സംവൃത സുനില്‍ വീണ്ടും മലയാള സിനിമയില്‍ അഭിനയിക്കുന്നതും കാത്തിരിക്കുകയാണ് ആരാധകര്‍.

അഖില്‍ ജയരാജ് ആണ് സംവൃതയുടെ ഭര്‍ത്താവ്.

അഗസ്ത്യ അഖില്‍, രുദ്ര അഖില്‍ എന്നീ രണ്ടും മക്കളും അഖില്‍ ജയരാജ്- സംവൃത സുനില്‍ ദമ്പതിമാര്‍ക്കുണ്ട്.

Follow Us:
Download App:
  • android
  • ios