അച്ഛന്റെയും അമ്മയുടെയും വിവാഹ ഫോട്ടോയുമായി സംവൃത സുനില്‍.

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് സംവൃത സുനില്‍. നാടൻ പെണ്‍കുട്ടിയായി മലയാളികളുടെ പ്രിയം കവര്‍ന്ന നടി. ഒട്ടേറെ ഹിറ്റുകള്‍ സംവൃത സുനില്‍ സുനില്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇപോഴിതാ സംവൃത സുനിലിന്റെ അച്ഛന്റെയും അമ്മയുടെയും ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. സംവൃത സുനില്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. സംവൃത സുനിലിന്റെ അച്ഛന്റെയും അമ്മയുടെയും വിവാഹ ഫോട്ടോയാണ് ഇത്.

വിവാഹ വാര്‍ഷികം എന്ന് മാത്രമാണ് സംവൃത സുനില്‍ എഴുതിയിരിക്കുന്നത്. അച്ഛന്റെയും അമ്മയുടെയും വിവാഹ ചടങ്ങിലെ നിമിഷമാണ് ഫോട്ടോയില്‍ പകര്‍ത്തിയിരിക്കുന്നത്. ഒട്ടേറെ പേരാണ് ആശംസകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. ചേലാട്ട് സുനില്‍കുമാറും സാധനയുമാണ് സംവൃത സുനിലിന്റെ അച്ഛനും അമ്മയും. സംവൃതാ സുനില്‍ തന്നെയാണ് ഇവരുടെ മനോഹരമായ ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. എന്തായാലും വിവാഹ വാര്‍ഷിക ഫോട്ടോ ഹിറ്റായിരിക്കുകയാണ്.

അഖില്‍ ജയരാജാണ് സംവൃത സുനിലിന്റെ ഭര്‍ത്താവ്.

അഗസ്ത്യ അഖില്‍, രുദ്ര അഖില്‍ എന്നീ രണ്ട് മക്കളാണ് അഖില്‍ ജയരാജ്- സംവൃത ദമ്പതിമാര്‍ക്കുള്ളത്.