സംയുക്ത മേനോന്റെ തെലുങ്ക് ചിത്രത്തിലെ ക്യാരക്ടര്‍ വീഡിയോ.
സംയുക്ത മേനോന്‍ അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് 'ബിംബിസാര'. നന്ദമൂരി കല്യാണ്‍ റാം ആണ് ചിത്രത്തില്‍ നായകനാകുന്നത്. വസിഷ്‍ഠ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ സംയുക്ത മേനോന്റെ ക്യാരക്ടര്‍ വീഡിയോ പുറത്തുവിട്ടു.
'വൈജയന്തി' എന്ന കഥാപാത്രത്തെയാണ് സംയുക്ത മേനോന്‍ അവതരിപ്പിക്കുന്നത്. കാതറിന്‍ തെരേസ്, വരീന ഹുസൈന്‍, വെണ്ണല കിഷോര്‍, പ്രകാശ് രാജ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ചോട്ട കെ നായിഡു ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഓഗസ്റ്റ് അഞ്ചിന് ആണ് ചിത്രം റിലീസ് ചെയ്യുക.
സംയുക്ത മേനോന്‍ നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം കടുവ ആണ്. ഷാജി കൈലാസ് സംവിധാനം ചെയ്‍ത ചിത്രത്തില്‍ പൃഥ്വിരാജ് ആയിരുന്നു നായകനായത്. ബോക്സ് ഓഫീസില്‍ 'കടുവ'യുടെ കളക്ഷൻ 40 കോടി കടന്നെന്നാണ് റിപ്പോര്‍ട്ട്. അഭിനന്ദൻ രാമാനുജം ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്.
'കടുവക്കുന്നേല്‍ കുറുവച്ചൻ' എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ ഭാര്യ ആയിട്ടാണ് സംയുക്ത മേനോൻ അഭിനയിച്ചത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മ്മാണം. 'ആദം ജോണി'ന്റെ സംവിധായകനും 'ലണ്ടൻ ബ്രിഡ്‍ജ്', 'മാസ്റ്റേഴ്‍സ്' എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് 'കടുവ'യുടെയും രചന നിര്‍വഹിച്ചിരിക്കുന്നത്. സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനൻ, വിജയരാഘവൻ, അജു വര്‍ഗീസ്, ഹരിശ്രീ അശോകൻ, രാഹുല്‍ മാധവ്, കൊച്ചുപ്രേമൻ, സംയുക്ത മേനോൻ, സീമ, പ്രിയങ്ക തുടങ്ങിയവര്‍ മറ്റ് വേഷങ്ങളില്‍ എത്തുന്നു. വിവേക് ഒബ്‍റോയ് ചിത്രത്തില്‍ വില്ലനായി ഡിഐജിയായിട്ട് അഭിനയിക്കുന്നു.
'പാപ്പന്‍' വന്‍ ഹിറ്റ്, സുരേഷ് ഗോപി ചിത്രം ഇനി ജിസിസിയിലേക്ക്
സുരേഷ് ഗോപി നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് 'പാപ്പന്‍'. സുരേഷ് ഗോപിയുടെ മകൻ ഗോകുലും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ സുരേഷ് ഗോപി ചിത്രം ജിസിസിയിലും റിലീസ് ചെയ്യുകയാണ്.
ഗള്‍ഫ് മേഖലകളില്‍ ചിത്രം ഓഗസ്റ്റ് നാല് മുതലാണ് പ്രദര്‍ശനം തുടങ്ങുക. ജിസിസി മേഖലകളിലെ അഡ്വാന്‍സ് ബുക്കിംഗ് തുടങ്ങിയിട്ടുണ്ട്. സുരേഷ് ഗോപി ചിത്രം 'പാപ്പൻ' ഇതുവരെ 11.56 കോടി രൂപയാണ് സ്വന്തമാക്കിയത്. ആദ്യ ദിനം ചിത്രം 3.16 കോടി രൂപയാണ് നേടിയത്. രണ്ടാം ദിനം ചിത്രം 3.87 കോടിയും നേടി. രണ്ട് ദിവസം കൊണ്ട് ചിത്രം നേടിയത് 7.03 കോടിയാണ്. സുരേഷ് ഗോപിയുടെ ഏറ്റവും മികച്ച ഓപ്പിണിംഗ് കളക്ഷനുകളില്‍ ഒന്നാണ് ഇത്.
ഒരിടവേളക്ക് ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണ് 'പാപ്പൻ'. 'സിഐ എബ്രഹാം മാത്യു മാത്തൻ' എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. നീതാ പിള്ളയാണ് ചിത്രത്തിലെ പ്രധാന സ്‍ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 'സലാം കാശ്‍മീരി'നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രമാണിത്. 'ലേലം', 'പത്രം', 'വാഴുന്നോര്‍' തുടങ്ങി ഈ കോമ്പിനേഷനില്‍ പുറത്തെത്തിയ ചിത്രങ്ങളില്‍ പലതും സൂപ്പര്‍ഹിറ്റുകള്‍ ആയിരുന്നു. തലമുറകളുടെ സംഗമം കൂടിയാണ് പാപ്പൻ. ജോഷിക്കൊപ്പം ക്രിയേറ്റീവ് ഡയറക്ടറായി മകൻ അഭിലാഷ് ജോഷിയുമുണ്ട്. നിർമാതാവ് ഡേവിഡ് കാച്ചപ്പിള്ളിയുടെ മകൻ അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ക്യാമറ.
കനിഹ, ആശാ ശരത്ത്, സ്വാസിക, ജുവൽ മേരി, വിജയരാഘവൻ, ടിനി ടോം, രാഹുൽ മാധവ്, ശ്രീജിത്ത് രവി ജനാർദ്ദനൻ, നന്ദലാൽ ചന്തു നാഥ്, അച്ചുതൻ നായർ , സജിതാ മഠത്തിൽ, സാവിത്രി ശ്രീധർ, ബിനു പപ്പു, നിർമ്മൽ പാലാഴി, മാളവികാ മോഹൻ, സുന്ദർ പാണ്ഡ്യൻ ,ശ്രീകാന്ത് മുരളി, ബൈജു ജോസ്, ഡയാനാ ഹമീദ്, വിനീത് തട്ടിൽ എന്നിവരും പ്രധാന താരങ്ങളാണ്.
ആർ ജെ ഷാനിന്റേതാണ് തിരക്കഥ. ഗാനങ്ങൾ - മനു മഞ്ജിത്ത്.-ജ്യോതിഷ് കാശി, സംഗീതം -ജെയ്ക്ക് ബിജോയ്സ്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണവും ശ്യാം ശശിധരൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം- നിമേഷ് താനൂർ, മേക്കപ്പ് - റോണക്സ് സേവ്യർ. കോസ്റ്റ്യം -ഡിസൈൻ. പ്രവീൺ വർമ്മ : ക്രിയേറ്റീവ് കോൺട്രിബ്യുഷൻ - അഭിലാഷ് ജോഷി. അസ്സോസ്സിയേറ്റ് ഡയറക്ടർ - സിബി ജോസ് ചാലിശ്ശേരി. കോ- പ്രൊഡ്യൂസേർസ് - ബൈജു ഗോപാലൻ - സി.വി.പ്രവീൺ, സുജിത്.ജെ.നായർ.ഷാജി. എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് - സെബാസ്റ്റ്യൻ കൊണ്ടൂപ്പറമ്പിൽ യു.എസ്.എ) തോമസ് ജോൺ (യു.എസ്.എ) കൃഷ്ണമൂർത്തി. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് -വിജയ് ജിഎസ് പ്രൊഡക്ഷൻ കൺട്രോളർ- എസ് മുരുകൻ. പിആർഒ- വാഴൂർ ജോസ്. ഫോട്ടോ - നന്ദു ഗോപാലകൃഷ്ണൻ.
Read More : ആമിര്‍ ഖാനൊപ്പം നാഗ ചൈതന്യ, 'ലാല്‍ സിംഗ് ഛദ്ദ' ഗ്ലിംപ്‍സ്
