2020ല്‍ ആണ് സിനിമാ ജീവിതം പൂര്‍ണ്ണമായും ഉപേക്ഷിക്കുന്നതായും ആത്മീയതയുടെ പുതിയ വഴി തിരഞ്ഞെടുക്കുന്നതായും  സന ഖാൻ അറിയിച്ചത്.

ഗ്ലാമർ ലോകത്ത് നിന്ന് വിടപറഞ്ഞ് ആത്മീയ വഴി തിരഞ്ഞെടുത്ത ആളാണ് മുൻ ബി​ഗ് ബോസ് താരം കൂടിയായ സന ഖാൻ. സിനിമാ ലോകത്തോട് വിട പറഞ്ഞെങ്കിലും ഇന്നും സനയ്ക്ക് ആരാധകർ ഏറെയാണ്. സന പങ്കുവയ്ക്കുന്ന പോസ്റ്റുകൾക്ക് ലഭിക്കുന്ന റീച്ച് തന്നെയാണ് അതിന് ഉദാഹരണം. ഇപ്പോഴിതാ സനയുമായി ബന്ധപ്പെട്ടൊരു വീഡിയോയും അതിന് താരം നൽകിയ മറുപടിയുമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

ബാബ സിദ്ദിഖ് ഒരുക്കിയ ഇഫ്താർ വിരുന്നിൽ പങ്കെടുത്ത സന ഖാന്റെയും ഭർത്താവ് അനസ് സയിദിന്റെയും വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. വീഡിയോയിൽ ​ഗർഭിണിയായ സനയുടെ കൈ പിടിച്ച് നടന്നു പോകുന്ന അനസിനെ കാണാം. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്. സനയെ ദേഷ്യത്തിൽ വലിച്ച് കൊണ്ട് പോവുകയാണ് എന്നായിരുന്നു ആരോപണം. ഇതോടെ സംഭവത്തിൽ വിശദീകരണവുമായി സന തന്നെ രംഗത്തെത്തുക ആയിരുന്നു. 

"വീഡിയോ ഇപ്പോഴാണ് കാണുന്നത്. വീഡിയോ അൽപ്പം വിചിത്രമായി തോന്നുമെന്ന് അറിയാം. അന്ന ഞങ്ങൾ പുറത്തിറങ്ങിയപ്പോൾ ഡ്രൈവറെ വിളിക്കാൻ സാധിച്ചിരുന്നില്ല. കൂടുതൽ സമയം നിന്നത് കൊണ്ട് വിയർക്കാനും ക്ഷീണം അനുഭവപ്പെടാനും തുടങ്ങി. വല്ലാത്ത ബുദ്ധിമുട്ടും അനുഭവപ്പെട്ടു. അദ്ദേഹം എന്നെ അവിടെ നിന്ന് കൊണ്ടുപോകാനാണ് ശ്രമിച്ചത്. അവിടെ മറ്റ് അതിഥികൾ ഫോട്ടോക്ക് പോസ് ചെയ്യുന്നുണ്ടായിരുന്നു. അവരെ ശല്യപ്പെടുത്തേണ്ടെന്ന് കരുതി വേഗം പോകാമെന്ന് ഞാനാണ് പറഞ്ഞത്. ഇതിനെ വേറൊരു രീതിയിലും നിങ്ങൾ കാണരുത്. നിങ്ങളുടെ ഉത്കണ്ഠക്ക് നന്ദി", എന്നാണ് സന ഖാൻ പറഞ്ഞത്. 

View post on Instagram

2020 ഒക്ടോബറില്‍ ആണ് സിനിമാ ജീവിതം പൂര്‍ണ്ണമായും ഉപേക്ഷിക്കുന്നതായും ആത്മീയതയുടെ പുതിയ വഴി തിരഞ്ഞെടുക്കുന്നതായും സന ഖാൻ അറിയിച്ചത്. ഈ വാർത്തയും പിന്നാലെയുള്ള വിവാഹ വാർത്തയും ബോളിവുഡിൽ ഏറെ ചർച്ചകർക്ക് വഴിവച്ചിരുന്നു. ഗുജറാത്തിലെ സൂറത്ത് സ്വദേശിയാണ് മുഫ്‍തി അനസ് സയ്യിദ്. 

Sana Khan's First Reaction On Husband Mufti Anas Getting Trolled After Baba Siddique Iftar Party

'നിനക്കായ് ഇനിയും കാത്തിരിക്കാൻ വയ്യ'; ​ഗർഭിണി ആണെന്ന് അറിയിച്ച് ഇല്യാന ഡിക്രൂസ്