പുരി: അന്തരിച്ച് ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന് ആദരം അര്‍പ്പിക്കുകയാണ് സംഗീതപ്രേമികള്‍. എസ്പിബിയെ മണലില്‍ വരച്ചാണ് പ്രശസ്ത സാന്റ് ആര്‍ട്ടിസ്റ്റ് സുദര്‍ശന്‍ പട്‌നായിക്ക് തന്റെ ആദരം അര്‍പ്പിച്ചത്. ഒഡിഷയിലെ പുരി ബീച്ചിലാണ് മണലില്‍നിര്‍മ്മിച്ച എസ്പിബിയുടെ ശില്‍പ്പമുയര്‍ന്നത്. 

74ാം വയസ്സില്‍ വിട പറയുമ്പോള്‍ 40000 ലേറെ ഗാനങ്ങള്‍ ഇന്ത്യന്‍ നിനിമയില്‍ അദ്ദേഹത്തിന്റേതായി രേഖപ്പെടുത്തിക്കഴിഞ്ഞിരുന്നു. ഹിന്ദി, തമിഴ്, തെലുങ്കു, കന്നട, മലയാളം തുടങ്ങിയ ഭാഷകളിലെല്ലാം അദ്ദേഹം പാടി. 2001 ല്‍ പത്മശ്രീയും 2011 ല്‍ പത്മഭൂഷനും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.