ഇന്ദ്രജിത്തും സന്ദീപ് പ്രദീപും ഒന്നിക്കുന്നു.

പ്രശസ്‍ത നര്‍ത്തകിയും നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരതന്റെ ഭാര്യയുമായ സുജിന ശ്രീധരൻ ആദ്യമായി ക്യാമറയ്‍ക്ക് മുന്നിലേക്ക്. ഇന്ദ്രജിത്ത് സുകുമാരന്റെ നായികയായാണ് സുജിനയുടെ സിനിമാ അരങ്ങേറ്റം. ഇവരുടെ മകനായി സന്ദീപ് പ്രദീപും ചിത്രത്തില്‍ വേഷമിടുന്നു. ഭാവന സ്‍റ്റുഡിയോസാണ് ചിത്രത്തിന്റെ നിര്‍മാണം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഫഹദ് ഫാസില്‍, ദിലീഷ് പോത്തൻ, ശ്യാം പുഷ്‍കരൻ എന്നിവര്‍ ചേര്‍ന്നാണ് ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ഈ ചിത്രം നിര്‍മിക്കുന്നത്. അനുരാഗ് എൻജിനീയറിംഗ് വർക്ക്സ്', 'ബിനീഷേട്ടൻ റൂം മേറ്റ്' എന്നീ ശ്രദ്ധേയമായ ഹ്രസ്വചിത്രങ്ങളിലൂടെയും 'പൂവൻ', 'ഐ ആം കാതലൻ' എന്നീ സിനിമകളിലെ അഭിനയത്തിലൂടെയും പ്രേക്ഷകർക്ക് പരിചിതനായ നവാഗതൻ കിരൺ ജോസി ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. നടൻ അനുരാജ് ഒ.ബി ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ പുറത്തിറങ്ങാനുള്ള ചിത്രം 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ആണ്. നിവിൻ പോളിയും മമിത ബൈജുവുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. ഗിരീഷ് എ ഡിയാണ് സംവിധാനം. ഓണത്തിനാണ് ചിത്രത്തിന്റെ റിലീസ്.

മലയാളത്തിലെ ശ്രദ്ധേയ ബാനറായ ഭാവന സ്റ്റുഡിയോസിനോടൊപ്പം നിവിൻ ആദ്യമായി ഒന്നിക്കുമ്പോള്‍ പ്രേക്ഷകരും ഏറെ പ്രതീക്ഷയോടെയാണ് ഈ കൂട്ടുകെട്ട് നോക്കികാണുന്നത്. ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത്. സംഗീത് പ്രതാപ്, സുരേഷ് കൃഷ്‍ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ചിത്രത്തിലുള്ളത്. ചാലക്കുടി, പൊള്ളാച്ചി, ഗോവ, ഹൈദ്രബാദ്, കുട്ടിക്കാനം എന്നീ ലൊക്കേഷനുകളിലായി നൂറിലധികം ദിവസങ്ങൾ കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായിട്ടുള്ളത്. ഛായാഗ്രഹണം: അജ്‌മൽ സാബു, സംഗീത സംവിധാനം: വിഷ്‍ണു വിജയ്, എഡിറ്റർ: ആകാശ് ജോസഫ് വർഗ്ഗീസ്. ഗാനരചന: വിനായക് ശശികുമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബെന്നി കട്ടപ്പന, ജോസ് വിജയ്, പ്രൊഡക്ഷൻ കൺട്രോളർ: റിച്ചാർഡ്, ആർട്ട് ഡയറക്ടർ: ആഷിക് എസ്, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്‍ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സംഘട്ടനം: ആക്ഷൻ സന്തോഷ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ജംഷീർ പുരക്കാട്ടിരി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ഫിലിപ്പ് ഫ്രാൻസിസ്, സൗണ്ട് മിക്സിങ്: വിഷ്‍ണു സുജാതൻ, സൗണ്ട് ഡിസൈൻ: ശങ്കരൻ എ.എസ്, കെ.സി സിദ്ധാർത്ഥൻ, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, കളറിസ്റ്റ്: രമേഷ് സി.പി, സ്റ്റിൽസ്: റിൻസൺ എം.ബി, റിഷിലാൽ ഉണ്ണികൃഷ്‍ണൻ,പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്സ്, പിആർഒ: ആതിര ദിൽജിത്ത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക