Asianet News MalayalamAsianet News Malayalam

പ്രഭാസുമായി ചേര്‍ന്ന് ചെയ്യുന്ന ചിത്രം റിലീസ് ദിനത്തില്‍ 150 കോടി നേടും; 'അനിമല്‍ സംവിധായകന്‍' സന്ദീപ് റെഡ്ഡി

ഗലാട്ട പ്ലസ് യൂട്യൂബ് ചാനലിനായി ബരദ്വാജ് രംഗനുമായുള്ള അഭിമുഖത്തില്‍ എങ്ങനെയാണ് അടുത്ത ചിത്രം എന്ന  സമ്മർദ്ദം നേരിടുന്നത് എന്ന ചോദ്യത്തിനായിരുന്നു സന്ദീപിന്‍റെ പ്രതികരണം.

Sandeep Reddy Vanga claims Prabhass Spirit will cross 150 crore in just India on Day 1 vvk
Author
First Published Apr 9, 2024, 12:03 PM IST

ചെന്നൈ: സന്ദീപ് റെഡ്ഡി വംഗ എന്ന പേര് ഇപ്പോള്‍ ഇന്ത്യന്‍ സിനിമ ലോകത്ത് സുപരിചിതമാണ്. അനിമല്‍ എന്ന രണ്‍ബീര്‍ കപൂര്‍ ചിത്രത്തിന്‍റെ വന്‍ വിജയം സംവിധായകനെന്ന നിലയില്‍ ഇദ്ദേഹത്തിന്‍റെ വിപണി മൂല്യം കുത്തനെക്കൂട്ടി. ഇപ്പോൾ തൻ്റെ തെലുങ്ക് പാൻ-ഇന്ത്യ ആക്ഷൻ ചിത്രം സ്പിരിറ്റിൻ്റെ തിരക്കിലാണ് താരം. ഗലാറ്റ പ്ലസിന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ പ്രഭാസ് നായകനായി ഒരുക്കുന്ന തന്‍റെ അടുത്ത ചിത്രം റിലീസ് ദിനത്തില്‍  150 കോടി  കളക്ഷന്‍ നേടുമെന്നാണ് സന്ദീപ് അവകാശപ്പെടുന്നത്.

ഗലാട്ട പ്ലസ് യൂട്യൂബ് ചാനലിനായി ബരദ്വാജ് രംഗനുമായുള്ള അഭിമുഖത്തില്‍ എങ്ങനെയാണ് അടുത്ത ചിത്രം എന്ന  സമ്മർദ്ദം നേരിടുന്നത് എന്ന ചോദ്യത്തിനായിരുന്നു സന്ദീപിന്‍റെ പ്രതികരണം. “ തീര്‍ച്ചായും അടുത്ത ചിത്രം ഓടുന്ന സബ്ജക്ടാണ് അതിനാല്‍ ഭയമില്ല. സാറ്റലൈറ്റ്, ഡിജിറ്റൽ അവകാശങ്ങൾക്കൊപ്പം പ്രഭാസിന്‍റെയും എന്‍റെയും കോമ്പിനേഷനും ചേരുമ്പോള്‍ തന്നെ തുടക്കത്തിലെ മുടക്കിയ പണം കിട്ടും. ടീസർ, ട്രെയിലർ, ഗാനങ്ങൾ എന്നിവയിലൂടെ റിലീസിന് മുന്‍പ് പ്രേക്ഷക ശ്രദ്ധ പരാമവധി പിടിച്ചുപറ്റാൻ സാധിക്കും എല്ലാം നന്നായി നടക്കുന്നുണ്ടെങ്കിൽ റിലീസ് ദിവസം ചിത്രം 150 കോടി രൂപ നേടും. 

അതൊരു കച്ചവട കണക്കാണ് ചിലപ്പോള്‍ ഇത് ലോകമെമ്പാടും ആയിരിക്കും അല്ലെങ്കില്‍ ഇന്ത്യയില്‍ മാത്രം ആയിരിക്കും. മെറ്റീരിയൽ നല്ലതാണെങ്കിൽ ഇതുപോലൊരു സിനിമയ്ക്ക് ഒറ്റ ദിവസം കൊണ്ട് 150 കോടി രൂപയോളം ഇന്ത്യയില്‍ തന്നെ നേടും" - സന്ദീപ് അവകാശപ്പെട്ടു.

പ്രഭാസിനൊപ്പം നേരത്തെ ഒരു ചിത്രം ചെയ്യാന്‍ അവസരം ലഭിച്ചെങ്കിലും താന്‍ നോ പറഞ്ഞെന്നും സന്ദീപ് തുറന്നുപറഞ്ഞു. അനിമൽ എന്ന ചിത്രത്തിന് മുമ്പ് പ്രഭാസിനെ വെച്ച് ഒരു ഹോളിവുഡ് റീമേക്ക് സംവിധാനം ചെയ്യാനാണ് വാഗ്ദാനം ലഭിച്ചത് എന്നാണ് സ്പിരിറ്റ് സംവിധായകൻ വെളിപ്പെടുത്തിയത്. കബീർ സിങ്ങിന് ശേഷം ചെയ്യാനിരുന്ന ചിത്രമാണ് എന്നാല്‍ റീമേക്ക് ആശയം നിരസിച്ച അദ്ദേഹം പിന്നീട് സ്പിരിറ്റിൻ്റെ കഥയുമായി പ്രഭാസിനെ സമീപിക്കുകയായിരുന്നു. സ്പിരിറ്റിന്‍റെ ചിത്രീകരണം 2024 നവംബർ-ഡിസംബർ മുതൽ ആരംഭിക്കുമെന്നും സന്ദീപ് റെഡ്ഡി വംഗ  ഈ അഭിമുഖത്തില്‍  പറഞ്ഞു.

പൃഥ്വിരാജ് പ്രധാന വില്ലന്‍; 'ബഡേ മിയാൻ ഛോട്ടേ മിയാൻ'റിലീസ് ഒരു ദിവസം വൈകും

'എനിക്ക് നിന്നോട് ഒരു ക്രഷ് തോന്നുന്നുണ്ട്' ശ്രിതുവിനോട് തുറന്ന് പറഞ്ഞ് രസ്മിന്‍
 

Follow Us:
Download App:
  • android
  • ios