സന്ദീപ് ഉണ്ണികൃഷ്‍ണനെ രാജ്യം അശോകചക്ര നല്‍കി ആദരിച്ചിരുന്നു.

മേജര്‍ സന്ദീപ് ഉണ്ണികൃഷ്‍ണന്റെ ജീവിതം പ്രമേയമാകുന്ന സിനിമയാണ് മേജര്‍. അദിവി ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ചിത്രത്തിന്റെ റിലീസ് തിയതി മഹേഷ് ബാബു പ്രഖ്യാപിച്ചിരിക്കുന്നു. മികച്ച സിനിമയായിരിക്കും ഇതെന്ന് മഹേഷ് ബാബു പറയുന്നു. ഏവരും കാത്തിരിക്കുന്ന ചിത്രമാണ് മേജര്‍.

മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സന്ദീപ് ഉണ്ണികൃഷ്‍ണനെ രാജ്യം അശോകചക്ര നല്‍കി ആദരിച്ചിരുന്നു. ശശി ടിക്കയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജൂലൈ രണ്ടിനാണ് ചിത്രം റിലീസ് ചെയ്യുകയെന്ന് മഹേഷ് ബാബു അറിയിക്കുന്നു. സിനിമയ്‍ക്കായി അദിവിയുടെ തയ്യാറെടുപ്പുകളുടെ വീഡിയോ പുറത്തുവിട്ടിരുന്നു. സിനിമ പ്രഖ്യാപിച്ചതുമുതല്‍ വലിയ ചര്‍ച്ചയായിരുന്നു. സോണി പിക്ചേഴ്‍സ് ഫിലിം ഇന്ത്യ, മഹേഷ് ബാബുവിന്റെ റെ ജിഎംബി എന്റർടൈൻമെന്റ്,എ പ്ലസ് എസ് മൂവീസ് എന്നിവ സംയുക്തമായിട്ടാണ് ചിത്രം നിര്‍മിക്കുന്നത്.

മുംബൈയില്‍ 2008 നവംബര്‍ 26ന് ആയിരുന്നു പാക്കിസ്ഥാൻ ഭീകരാവാദ സംഘടനയായ ലക്ഷര്‍ ഇ തൊയ്‍ബ ആക്രമണം നടത്തിയത്.

മുംബൈ താജ് ഹോട്ടലിൽ ബന്ദിയാക്കപ്പെട്ടവരെ മോചിപ്പിക്കവെയാണ് എൻഎസ്‌ജി കമാൻഡോയായ മേജർ സന്ദീപ് ഉണ്ണികൃഷ്‍ണൻ വീരമൃത്യു വരിച്ചത്.