Asianet News MalayalamAsianet News Malayalam

മേജര്‍ സന്ദീപ് ഉണ്ണികൃഷ്‍ണന്റെ ജിവിതകഥ, ടീസര്‍ പുറത്തുവിട്ടു

മേജര്‍ സന്ദീപ് ഉണ്ണികൃഷ്‍ണന്റെ ജിവിതകഥ വെള്ളിത്തിരയില്‍.

Sandeep Unnikrishnan film teaser
Author
Kochi, First Published Apr 12, 2021, 5:34 PM IST

മേജര്‍ സന്ദീപ് ഉണ്ണികൃഷ്‍ണന്റെ ജീവിത കഥ പറയുന്ന സിനിമയാണ് മേജര്‍. മേജര്‍ സിനിമയുടെ ടീസര്‍ പുറത്തുവിട്ടു. താരങ്ങള്‍ തന്നെയാണ് ടീസര്‍ ഷെയര്‍ ചെയ്‍തത്. 2021 ജൂലൈ രണ്ടിനാണ് മേജര്‍ റിലീസ് ചെയ്യുന്നത്. ഹിന്ദിയ്ക്കും തെലുങ്കിനും പുറമെ മലയാളത്തിലും ചിത്രം റിലീസ് ചെയ്യും. യുവതാരമായ അദിവി ശേഷ് ആണ് സന്ദീപ് ഉണ്ണികൃഷ്‍ണനായെത്തുന്നത്.

ശശി  ടിക്കയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  മികച്ച സിനിമയായിരിക്കും മേജര്‍ എന്നു തന്നുതന്നെയാണ് ടീസര്‍ സൂചന നല്‍കുന്നത്. നേരത്തെ സന്ദീപ് ഉണ്ണികൃഷ്‍ണന്റെ ഹൈസ്‌കൂള്‍ പഠനകാലത്തെ കുറിച്ച് അദ്ദേഹത്തിന്റെ സഹപാഠിയായ സജീ മഞ്ജരേക്കര്‍ വിവരിക്കുന്ന വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നു.

നടന്‍ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റ്സും സോണി പിക്ചേഴ്സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

രാജ്യത്ത് 2008ലെ ഭീകരാക്രമണത്തിനിടെ 14 പൗരന്‍മാരെ രക്ഷിച്ച എന്‍എസ്‍ജി കമാന്‍ഡോയാണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്‍ണന്‍. പരിക്കു പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്നു സന്ദീപ് ഉണ്ണികൃഷ്‍ണന്‍ വെടിയേറ്റു മരിച്ചത്. കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂരിലാണ് സന്ദീപ് ഉണ്ണികൃഷ്‍ണന്‍ ജനിച്ചത്. പിന്നീട് ബെംഗളൂരുവിലേക്ക് താമസം മാറുകയായിരുന്നു. ചിത്രത്തില്‍ ശോഭിത ധൂലിപാല, സെയ് മഞ്ജരേക്കര്‍, പ്രകാശ് രാജ്, രേവതി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പി ആര്‍ ഒ ആതിര ദില്‍ജിത്ത്.

Follow Us:
Download App:
  • android
  • ios