നടി സാന്ദ്ര തോമസിനെപോലെ തന്നെ മക്കളെയും ആരാധകര്‍ക്ക് പരിചിതമാണ്. കുഞ്ഞ് പ്രായത്തില്‍ തന്നെ കാര്‍ഷിക കാര്യങ്ങള്‍ തങ്കക്കൊലുസ് താല്‍പര്യം കാട്ടുന്നതാണ് ആരാധകരുടെ ശ്രദ്ധ ആകര്‍ഷിച്ചത്. ഇവരുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ കുട്ടികളുടെ പുതിയ ഫോട്ടോയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. സാന്ദ്ര തോമസ് തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.  പ്രകൃതിയിലേക്ക് ഇറങ്ങിനടക്കുകയാണ് സാന്ദ്ര  തോമസിന്റെ കുട്ടികള്‍.

ഉമ്മിണിത്തങ്കയും ഉമ്മുക്കുലുസുവെന്നാണ് കുട്ടികളെ സാന്ദ്ര തോമസ് വിളിക്കുന്നത്. താൻ എല്ലായ്‌പ്പോഴും ആഗ്രഹിച്ച രീതിയിൽ അവർ വളരുകയാണ് എന്ന് ഒരിക്കല്‍ സാന്ദ്ര തോമസ് പറഞ്ഞിരുന്നു. പ്രകൃതിയോട് അടുത്ത്, സ്വതന്ത്രമായി, വികൃതിയായി, കളിച്ച്. അവരുടെ ചെറിയ കൈകൾ മാജിക് ചെയ്യുമ്പോൾ ഞാൻ അത് ഏറ്റവും ഇഷ്‍ടപ്പെടുന്നു.  കുഞ്ഞുങ്ങള്‍ കൃഷിപ്പണി ചെയ്യുന്നതിനെ കുറിച്ചായിരുന്നു സാന്ദ്ര അങ്ങനെ പറഞ്ഞത്.

നടൻ മോഹൻലാലും സാന്ദ്രയുടെ തങ്കക്കൊലുസിനെ കുറിച്ച് കുറിപ്പ് പങ്കുവെച്ചിരുന്നു.

ഇന്ന് ഒരിക്കലും വീണ്ടും ഉണ്ടാകില്ല, അപ്പോള്‍ അതിന്റെ എല്ലാ മഹത്വങ്ങളും പിടിച്ചെടുക്കുക എന്ന ക്യാപ്ഷനോടെയായിരുന്നു സാന്ദ്ര തോമസ് ഇപ്പോള്‍ തങ്കക്കൊലുസിന്റെ ഫോട്ടോകള്‍ പങ്കുവെച്ചത്.