സ്ത്രീകളുടെ പ്രത്യേകിച്ച് നടിമാരുടെ ചിത്രങ്ങള്‍ കണ്ടാല്‍ അവരുടെ വസ്ത്രധാരണത്തെ  വിമര്‍ശിക്കുന്നത് ചിലരുടെ പതിവാണ്. 

വസ്ത്രധാരണത്തിന്‍റെ പേരില്‍ പലപ്പോഴും വിമര്‍ശനങ്ങളും പിരിഹാസങ്ങളും കേള്‍ക്കുന്ന ഒരാളാണ് നടി സാനിയ ഇയ്യപ്പന്‍. എന്നാല്‍ സാനിയയെ അതൊന്നും ഒരു തരിമ്പും ബാധിക്കറില്ല. കളിയാക്കലുകള്‍ക്കും പരിഹാസങ്ങള്‍ക്കും കൃത്യമായ മറുപടി സാനിയയുടെ കയ്യിലുണ്ട്. വസ്ത്ര സ്വാതന്ത്ര്യത്തില്‍ ആര്‍ക്കും ഇടപെടാന്‍ അനുവാദമില്ലെന്ന തന്‍റെ നയം സാനിയ മുന്‍പേ വ്യക്തമാക്കിയതാണ്.

എന്നാല്‍ സ്ത്രീകളുടെ പ്രത്യേകിച്ച് നടിമാരുടെ ചിത്രങ്ങള്‍ കണ്ടാല്‍ അവരുടെ വസ്ത്രധാരണത്തെ വിമര്‍ശിക്കുന്നത് ചിലരുടെ പതിവാണ്. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച തന്‍റെ മോഡേണ്‍ വേഷത്തിലുള്ള ചിത്രത്തിന് താഴെ വന്ന ഒരു കമന്‍റ് 'നിക്കര്‍ വിട്ടൊരു കളിയില്ല അല്ലേ' എന്നായിരുന്നു. ഇല്ലെടാ കുട്ടാ എന്ന് സാനിയ മറുപടിയും നല്‍കി. സാനിയയുടെ മറുപടിയെ അഭിനന്ദിച്ച് നിരവധി പേര്‍ കമന്‍റ് ചെയ്തിട്ടുണ്ടെങ്കിലും നിരവധി പേര്‍ വസ്ത്രധാരണത്തില്‍ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. അത്തരക്കാര്‍ക്കായി അതേ വേഷത്തിലുള്ള തന്‍റെ മറ്റ് രണ്ടു ചിത്രങ്ങള്‍ കൂടി സാനിയ പങ്കുവെച്ചിട്ടുണ്ട്.

View post on Instagram

View post on Instagram
View post on Instagram