Asianet News MalayalamAsianet News Malayalam

വെൽക്കം 3 യില്‍ നിന്നും സഞ്ജയ് ദത്ത് പിന്‍മാറിയതിന്‍റെ യഥാര്‍ത്ഥ കാരണം പുറത്ത്

അക്ഷയ് കുമാറുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് സഞ്ജയ് വെൽക്കം 3യിൽ നിന്ന് പിന്മാറിയതെന്നാണ് റിപ്പോർട്ട് വന്നിരുന്നു.

Sanjay Dutt quits Welcome 3 after fallout with Akshay Kumar Real reason here vvk
Author
First Published May 23, 2024, 6:27 PM IST

മുംബൈ: അക്ഷയ് കുമാറിന്‍റെ വെൽക്കം ടു ദി ജംഗിൾ ഈ വർഷം ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന  ബോളിവുഡ് ചിത്രങ്ങളിൽ ഒന്നാണ്. സഞ്ജയ് ദത്ത്, അർഷാദ് വാർസി എന്നിവരുൾപ്പെടെ വലിയൊരു താരനിരയുമായാണ് വെൽകം മൂന്നാം ഭാഗം പ്രഖ്യാപിച്ചത്. എന്നാല്‍ ചിത്രം പ്രഖ്യാപിച്ച് ഷൂട്ടിംഗ് ആരംഭിച്ച് മാസങ്ങൾക്ക് ശേഷം സഞ്ജയ് ദത്ത് ചിത്രത്തിൽ നിന്ന് പിന്മാറി എന്നാണ് പുതിയ വാര്‍ത്ത. 

അക്ഷയ് കുമാറുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് സഞ്ജയ് വെൽക്കം 3യിൽ നിന്ന് പിന്മാറിയതെന്നാണ് റിപ്പോർട്ട് വന്നിരുന്നു. അത്തരം ഒരു പ്രശ്നമല്ല സഞ്ജയ് ദത്തിന്‍റെ പിന്‍മാറ്റത്തിന് പിന്നില്‍ എന്നാണ് വിവരം. ചിത്രത്തിലെ പല ആക്ഷന്‍ രംഗങ്ങളും തന്‍റെ ആരോഗ്യ സ്ഥിതിക്ക് ചേരുന്നതല്ലെന്ന് പറഞ്ഞാണ് സഞ്ജയ് ദത്ത് ഷൂട്ടിംഗ് തുടങ്ങി മൂന്നാം മാസം പിന്‍മാറിയത് എന്നാണ് പുതിയ റിപ്പോര്‍ട്ട്. 

ആദ്യഘട്ടത്തില്‍ കോമഡി അഡ്വഞ്ചര്‍ ചിത്രത്തില്‍ സഞ്ജയ് ദത്ത് വലിയ താല്‍പ്പര്യത്തോടെയാണ് ഭാഗമായത് എന്നാണ്  ഹിന്ദുസ്ഥാൻ ടൈംസ് ഒരു ഉറവിടത്തെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തത്. എന്നാല്‍  മാസങ്ങൾക്ക് മുമ്പ് മാഡ് ഐലൻഡിൽ ഒരു ദിവസത്തെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷം അടുത്തിടെ ഉണ്ടായ ക്യാന്‍സര്‍ ബാധയുടെ തുടർന്നുള്ള ചികിത്സകളെയും തുടർന്നുള്ള ആരോഗ്യ കാരണങ്ങളാൽ ചിത്രത്തില്‍ തുടരാൻ കഴിയില്ലെന്ന് അദ്ദേഹം സംവിധായകനെ അറിയിച്ചു. 

നർമ്മവും ആക്ഷനും ചേർന്ന ഒരു മസാല ചിത്രമാണ് വെൽക്കം 3 എന്നാണ് ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ വെളിപ്പെടുത്തിയത്. സഞ്ജയ്‌ ദത്തിന്‍റെ കഥാപാത്രത്തിന് സിനിമയിൽ ധാരാളം ആക്ഷൻ രംഗങ്ങള്‍ ഉണ്ടായിരുന്നു. ഇത്രയും രംഗങ്ങള്‍  സഞ്ജയ്‌ ദത്ത് പ്രതീക്ഷിച്ചിരുന്നില്ല. അതിനാല്‍ അദ്ദേഹം അതില്‍ നിന്നും പിന്‍മാറിയെന്നാണ് ചിത്രവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കിയത്. 

2020 ലാണ് താന്‍ ക്യാന്‍സര്‍ ബാധിതനാണ് എന്ന കാര്യം സഞ്ജയ് ദത്ത് വ്യക്തമാക്കിയത്. ആദ്യഘട്ടത്തിലെ ചികില്‍സയില്‍ ഭേദമായ രോഗം വീണ്ടും നടനെ വേട്ടയാടുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. ഇതിനാല്‍ കൂടിയാണ് വലിയ സംഘടനമുള്ള റോളുകളില്‍ നിന്നും നടന്‍ മാറി നില്‍ക്കുന്നത് എന്നാണ് വിവരം.

30 വയസായപ്പോള്‍ പാസ്പോര്‍ട്ടില്‍ നിന്നും പ്രായം മറച്ചുവയ്ക്കാന്‍ ഒരു നടന്‍ പറഞ്ഞു: ജാക്വലിൻ

തര്‍ക്കത്തിന് മറുപടി 'നെറ്റ്ഫ്ലിക്സില്‍' കിട്ടി: സന്ദീപ് റെഡ്ഡി വംഗയെ അട്ടിമറിച്ച് കിരണ്‍ റാവു

Latest Videos
Follow Us:
Download App:
  • android
  • ios