എന്നാല്‍ ആറുമാസത്തിനിപ്പുറം അന്നത്തെ ആ വാക് പോരിന് ഒരു മധുര പ്രതികാരം നടത്തിയിരിക്കുകയാണ് കിരണ്‍ റാവു.

മുംബൈ: സന്ദീപ് റെഡ്ഡി വംഗയുടെ അനിമല്‍ കഴിഞ്ഞ ഡിസംബര്‍ 1ന് ഇറങ്ങിയ ഒരു പ്രതികാര കഥ പറയുന്ന ചിത്രമാണ്. ആഗോളതലത്തില്‍ വലിയ കളക്ഷന്‍ ചിത്രം നേടിയെങ്കിലും വലിയ വിമര്‍ശനമാണ് ചിത്രത്തിനെതിരെ ഉണ്ടായത്. ഇത്തരം വിമര്‍ശനങ്ങളില്‍ ആദ്യം മുന്നോട്ട് വന്ന വ്യക്തി സംവിധായിക കിരണ്‍ റാവു ആയിരുന്നു. തുടര്‍ന്ന് ആനിമല്‍ സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗയും കിരണ്‍ റാവുവും തമ്മില്‍ നടന്ന നേരിട്ടല്ലാത്ത വാക് പോര് വലിയ വാര്‍ത്തയായിരുന്നു.

എന്നാല്‍ ആറുമാസത്തിനിപ്പുറം അന്നത്തെ ആ വാക് പോരിന് ഒരു മധുര പ്രതികാരം നടത്തിയിരിക്കുകയാണ് കിരണ്‍ റാവു. കിരണ്‍ സംവിധാനം ചെയ്ത ലോ-ബജറ്റ് ഇന്ത്യന്‍ ഗ്രാമീണ പശ്ചാത്തലത്തിലൊരുക്കിയ ലാപത ലേഡീസ് സന്ദീപ് റെഡ്ഡി വംഗയുടെ ബിഗ് ബജറ്റ് ബോക്സോഫീസ് വിജയ ചിത്രമായ ആനിമലിനെക്കാള്‍ കാഴ്ചക്കാരെ കൂടുതൽ നേടിയിരിക്കുകയാണ് നെറ്റ്ഫ്ലിക്സില്‍

ആഗോളതലത്തിൽ 900 കോടിയിലധികം രൂപ നേടിയാണ് അനിമല്‍ പ്രദർശനം അവസാനിപ്പിച്ചത്. മറുവശത്ത് ലാപറ്റ ലേഡീസ്, മാർച്ചിൽ തിയറ്ററുകളിൽ റിലീസ് ചെയ്യുന്നതിന് മുമ്പ് കഴിഞ്ഞ വർഷത്തെ ടൊറന്‍റോ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ പ്രീമിയർ ചെയ്യുകയും. റിലീസിന് ശേഷം ലോകമെമ്പാടും 20 കോടിയിലധികം രൂപ നേടുകയും ചെയ്തു. 

എന്നാല്‍ നെറ്റ്ഫ്ലിക്സില്‍ സ്ട്രീമിംഗിൽ എത്തിയപ്പോള്‍ കഥ മാറി. ലാപത ലേഡീസ് ഒരു മാസം മുമ്പാണ് നെറ്റ്ഫ്ലിക്സിൽ എത്തിയത്. ചിത്രം ഇതുവരെ 13.8 ദശലക്ഷം വ്യൂ നേടി. അതേ സമയം ജനുവരി അവസാനം നെറ്റ്ഫ്ലിക്സിൽ എത്തിയ അനിമൽ ആദ്യ മൂന്നാഴ്ചയ്ക്കുള്ളിൽ കുറഞ്ഞത് 13.6 ദശലക്ഷം വ്യൂ ആണ് ലഭിച്ചത്. ലാപറ്റ ലേഡീസിന് ആനിമലിനേക്കാൾ ആഴ്‌ചയിൽ ആദ്യ 10 സ്ഥാനങ്ങൾ നിലനിർത്താൻ സാധിച്ചു എന്ന് മാത്രമല്ല. ആദ്യ അഞ്ചിൽ ഇപ്പോഴും കളിക്കുന്നുണ്ട്. 

ആദ്യ ആഴ്‌ചയിൽ 2.6 മില്യൺ വ്യൂവുകളിൽ നിന്ന് 5.3 മില്യൺ വ്യൂവർഷിപ്പ് മണിക്കൂർ സൃഷ്‌ടിച്ച ലാപത ലേഡീസ് രണ്ടാം ആഴ്‌ചയിൽ വന്‍ പുരോഗതി കാണിച്ചു. 3.4 ദശലക്ഷം കാഴ്ചകളിൽ നിന്ന് 7 ദശലക്ഷം വ്യൂവർഷിപ്പ് മണിക്കൂർ സൃഷ്ടിച്ചു രണ്ടാം ആഴ്ച. തുടർന്ന് മൂന്നാം ആഴ്ചയിൽ 11.6 ദശലക്ഷം വ്യൂവർഷിപ്പ് മണിക്കൂർ റിപ്പോർട്ട് ചെയ്തുകൊണ്ട് ചിത്രം കുതിച്ചുകയറി.

എന്തായാലും സിനിമയെ സംബന്ധിച്ച് വിമര്‍ശനം നടത്തിയ കിരണിനെ അവരുടെ മുന്‍ ഭര്‍ത്താവ് ആമിര്‍ ഖാന്‍റെ പേര് പറഞ്ഞ് പ്രകോപിപ്പിച്ച സന്ദീപ് റെഡ്ഡി വംഗയ്ക്ക് നല്ല തിരിച്ചടിയാണ് ലഭിച്ചത് എന്നാണ് ബോളിവുഡിലെ ഇപ്പോഴത്തെ സംസാരം. 

30 വയസായപ്പോള്‍ പാസ്പോര്‍ട്ടില്‍ നിന്നും പ്രായം മറച്ചുവയ്ക്കാന്‍ ഒരു നടന്‍ പറഞ്ഞു: ജാക്വലിൻ

നടന്‍ നവാസുദ്ദീൻ സിദ്ദിഖിയുടെ മൂത്ത സഹോദരന്‍ അറസ്റ്റില്‍