മൂന്ന് സെന്റിലെ കൂര ജപ്തി ചെയ്യുന്നതിനോടൊപ്പം, മലയും, പുഴയും വനവും കയ്യേറുന്ന രാഷ്ട്രീയക്കാരുടെ സ്വത്തുകളും മതവും രാഷ്ട്രീയവും, സാമ്പത്തിക ശേഷിയും നോക്കാതെ ജപ്തിചെയ്യുമെന്ന് വിശ്വസിക്കുന്നെന്നും സന്തോഷ് പണ്ഡിറ്റ് കുറിച്ചു.
നെയ്യാറ്റിൻകരയിൽ ഭൂമി ഒഴിപ്പിക്കലിനിടെ ദമ്പതികൾ തീകൊളുത്തി മരിച്ച സംഭവത്തിൽ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്. കേരളത്തിലെ സാംസ്കാരിക നായകന്മാരൊക്കെ ഉറക്കത്തിലാണെന്നും ഇതേ സംഭവം ഉത്തർ പ്രദേശിലോ മറ്റോ സംഭവിച്ചെങ്കിൽ ഇവരൊക്കെ ഉണരുമായിരുന്നുവെന്നും പണ്ഡിറ്റ് ഫേസ്ബുക്കിൽ കുറിച്ചു.
മൂന്ന് സെന്റിലെ കൂര ജപ്തി ചെയ്യുന്നതിനോടൊപ്പം, മലയും, പുഴയും വനവും കയ്യേറുന്ന രാഷ്ട്രീയക്കാരുടെ സ്വത്തുകളും മതവും രാഷ്ട്രീയവും, സാമ്പത്തിക ശേഷിയും നോക്കാതെ ജപ്തിചെയ്യുമെന്ന് വിശ്വസിക്കുന്നെന്നും സന്തോഷ് പണ്ഡിറ്റ് കുറിച്ചു.
സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്
പണ്ഡിറ്റിന്ടെ സാമൂഹ്യ നിരീക്ഷണം
നെയ്യാറ്റി൯കരയില് മൂന്ന് സെന്റിൽ ഒരു കൂര ജപ്തി ചെയ്യുന്നതിനിടയില് ഒരു പാവപ്പെട്ടവനും ഭാര്യയും ദാരുണമായ് മരിച്ച വാ൪ത്ത വായിച്ച് വേദനയുണ്ട്. അവരുടെ മക്കളുടെ അവസ്ഥ ആലോചിക്കുമ്പോള് വലിയ ആശങ്കയും തോന്നുന്നു.
ഈ വിഷയത്തില് സോഷ്യൽ മീഡിയയിൽ ഇരുന്ന് കൊണ്ട് മാത്രം പലരും വിപ്ളവം എഴുതുന്നത് ശ്രദ്ധയില് പെട്ടു. അതോടൊപ്പം ജനങ്ങളുടെ ഇടയിൽ ഇറങ്ങി അവർക്ക് വേണ്ടത് വല്ലതും ചെയ്തുകൊടുക്കാൻ ഉള്ള മനസ്സു കൂടി (പണമുള്ളവര്) കാണിച്ചാല് നന്നായിരുന്നു. മണ്ണില് ഇറങ്ങി നിന്ന് ചെയ്യുന്നതിനാണ് വിപ്ളവം എന്നു പറയുന്നത്.
2011 മുതല് കേരളത്തിലെ നിരവധി വനവാസി മേഖലകളിലും, കുഗ്രാമങ്ങളിലെ കോളനികളിലും എല്ലാം മാസത്തില് ഒരിക്കലെങ്കിലും സന്ദ൪ശനം നടത്താറുള്ള എന്ടെ അനുഭവത്തില് നമ്പ൪ 1 കേരളമെന്ന് നാം കരുതുന്ന ഈ കേരളത്തില് എത്രയോ കുടുംബങ്ങള് സ്വന്തമായ് വീടോ, മിനിമം സൗകര്യങ്ങള് പോലും ഇല്ലാതെ ജീവിക്കുന്നവരുണ്ട്. എന്തെങ്കിലും ഒക്കെ ദുരന്തങ്ങള് സംഭവിച്ചാലേ ചില കാര്യങ്ങള് ചെയ്യൂ, അഥവാ ചിന്തിക്കു എന്ന നിലപാട് ശരിയല്ല.
മൂന്ന് സെന്റിലെ കൂര ജപ്തി ചെയ്യുന്നതിനോടൊപ്പം , മലയും, പുഴയും വനവും കയ്യേറുന്ന രാഷ്ട്രീയക്കാരുടെ സ്വത്തുകളും മതം, രാഷ്ട്രിയം, സാമ്പത്തിക ശേഷി etc നോക്കാതെ ഇതുപോലെ ഉടനെ ജപ്തി ചെയ്യും എന്നു വിശ്വസിക്കുന്നു.
(ഈ സംഭവം നടന്നത് ഉത്ത൪ പ്രദേശില് എങ്ങാനും ആയിരുന്നെങ്കില് കേരളത്തിലെ സാംസ്കാരിക നായകന്മാ൪ ഉണ൪ന്നേനെ..
ഇതിപ്പോള് എല്ലാവരും ഉറക്കത്തിലാണ്. )
ദമ്പതികൾക്ക് ആദരാജ്ഞലികൾ....
പണ്ഡിറ്റിന്ടെ സാമൂഹ്യ നിരീക്ഷണം നെയ്യാറ്റി൯കരയില് മൂന്ന് സെന്റിൽ ഒരു കൂര ജപ്തി ചെയ്യുന്നതിനിടയില് ഒരു പാവപ്പെട്ടവനും...
Posted by Santhosh Pandit on Tuesday, 29 December 2020
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Dec 30, 2020, 7:40 PM IST
Post your Comments