Asianet News MalayalamAsianet News Malayalam

'കേരളാ മുഖ്യമന്ത്രിയാകണം'; രാഹുലിനെ ഉപദേശിച്ച് സന്തോഷ് പണ്ഡിറ്റ്

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് കേരളത്തിന്റെ മുഖ്യമന്ത്രിയാകണമെന്നും അത് അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. 

Santhosh Pandit giving advice to Rahul Gandhi
Author
Kozhikode, First Published Jun 10, 2019, 12:52 PM IST

കോഴിക്കോട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് രാഷ്ട്രീയ ഉപദേശവുമായി എത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് കേരളത്തിന്റെ മുഖ്യമന്ത്രിയാകണമെന്നും അത് അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് സന്തോഷ് തന്റെ രാഷട്രീയ നിരീക്ഷണങ്ങൾ പങ്കുവച്ചിരിക്കുന്നത്.  
  
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

പണ്ഡിറ്റിന്ടെ രാഷ്ട്രീയ നിരീക്ഷണം..

Rahul ji യുടെ വയനാട് പര്യടനം ഒരു വൻ വിജയമായ് തുടരുകയാണല്ലോ. അദ്ദേഹത്തെ കാണുവാൻ എല്ലായിടത്തും വൻ ജനാവലി വരുന്നുണ്ട്.
എന്റെ ഒരു അഭിപ്രായത്തിൽ ഇനി വരുന്ന കേരളാ നിയമസഭാ തെരഞ്ഞെടുപ്പിലും അദ്ദേഹം മുന്നിൽ നിന്നും നയിക്കണം. അങ്ങനെ വിജയിച്ചു വന്നാൽ കേരളത്തിലെ മുഖ്യമന്ത്രിയും ആകാവുന്നതേ ഉള്ളൂ.

പിന്നെ കേരളാ മുഖ്യമന്ത്രിയായി Rahul ji ഭരിക്കുന്നതിനിടയിൽ ആകും 2024-ലെ ലോക്സഭ തെരഞ്ഞെടുപ്പ് വരിക. ആദ്യം അതിൽ മത്സരിക്കാതിരിക്കുക. എന്നാൽ Congressന് 300+ സീറ്റ് കിട്ടിയാൽ ഉടനെ വയനാടിൽ അപ്പോഴത്തെ MP യോട് രാജി വെക്കുവാൻ നിർദ്ദേശിച്ച് അവിടെ നിന്നും 5,00,000+ ഭൂരിപക്ഷത്തിൽ ജയിച്ച് പ്രധാനമന്ത്രി ആവുക. അതൊരു ഐഡിയ അല്ലേ..

അതല്ല 2024 Parliament Electionൽ വീണ്ടും BJP 333+ seat മായി മോദി ജീ മൂന്നാം തവണയും അധികാരത്തിൽ വന്നാൽ Rahul ji കേരളാ മുഖ്യനായി തുടരുക. ഒരു അധികാര കസേരയിൽ പ്രവർത്തിച്ചതിന്റെ അനുഭവവും പരിചയവും 2029 ലെ ലോക്സഭാ ഇലക്ഷനിലെങ്കിലും ഗുണവും ചെയ്യും. ഇതൊരു നല്ല ആശയമല്ലേ. 

Rahul ji കേരളത്തിന്റെ ഭാവി മുഖ്യമന്ത്രി എന്ന നിലയിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടാൽ ലോകസഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായ Congress തരംഗം ആവർത്തിക്കുമോ...? 

(വാല് കഷ്ണം.. ഇന്ത്യൻ പ്രധാനമന്ത്രി ആകുന്നതിന് മുമ്പ് മോദി ജീ ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നു. മോദി ജീക്ക് ആകാമെങ്കിൽ Rahul ji ക്കും ആയിക്കൂടെ..മുഖ്യമന്ത്രി പദം അത്ര മോശം പണിയൊന്നും അല്ല)


 

Follow Us:
Download App:
  • android
  • ios