Asianet News MalayalamAsianet News Malayalam

'പ്രത്യാശയുടെ, അതിജീവനത്തിന്റെ രാജകുമാരന് വിട'; നന്ദുവിന് കണ്ണീർ പ്രണാമവുമായി സന്തോഷ് പണ്ഡിറ്റ്

നാലു വർഷത്തിലധികമായി കാൻസർ ബാധിതനായിരുന്നു നന്ദു. തിരുവനന്തപുരം സ്വദേശിയായ നന്ദു കോഴിക്കോട് എം വി ആർ കാൻസർ സെന്ററിൽ  ചികിൽസയിലായിരുന്നു. 

santhosh pandit post about late nandhu mahadeva
Author
Kochi, First Published May 15, 2021, 6:21 PM IST

ർബുദത്തിനെതിരെയുള്ള പോരാട്ടത്തിൽ അനേകർക്ക് പ്രചോദനമായിരുന്ന നന്ദു മഹാദേവയുടെ നിര്യാണത്തിൽ അനുശോചിച്ച് നടൻ സന്തോഷ് പണ്ഡിറ്റ്. പ്രത്യാശയുടെ, അതിജീവനത്തിന്റെ  രാജകുമാരന് വിട. നന്ദുവിന് എന്റെ കണ്ണീർ പ്രണാമമെന്ന് സന്തോഷ് ഫേസ്ബുക്കിൽ കുറിച്ചു. 

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പ്രത്യാശയുടെ, അതി ജീവനത്തിന്റെ  രാജകുമാരന് വിട. നന്ദുവിന് എന്റെ കണ്ണീർ പ്രണാമം ..
ഇദ്ദേഹം ലോകത്തിലെ ഏത് കാൻസർ രോഗിയുടെ മുന്നിലും  കാണിക്കാൻ പറ്റുന്ന അതി ജീവനത്തിന്റെ ഏറ്റവും നല്ല  പോരാളി ആയിരുന്നു. ഒരു നിമിഷം എങ്കിൽ ഒരു നിമിഷം പുകയരുത്... ജ്വലിക്കണം എന്നായിരുന്നു  നന്ദുവിന്റെ ചിന്ത.
സഹോദരാ , പ്രണാമം 

നാലു വർഷത്തിലധികമായി കാൻസർ ബാധിതനായിരുന്നു നന്ദു. തിരുവനന്തപുരം സ്വദേശിയായ നന്ദു കോഴിക്കോട് എം വി ആർ കാൻസർ സെന്ററിൽ  ചികിൽസയിലായിരുന്നു. ഇന്ന് പുലർച്ചെ നാല്  മണിയോടെയായിരുന്നു അന്ത്യം. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios