നടൻ ഗിരീഷ് നമ്പ്യാര്‍ പങ്കുവെച്ച വീഡിയോ ശ്രദ്ധയാകര്‍ഷിക്കുന്നു.
മലയാളം ടെലിവിഷനില്‍ ഏറെ ജനപ്രിയമായ 'സാന്ത്വനം' പരമ്പരയിലെ 'ഹരി' എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ഗിരീഷ് നമ്പ്യാർ. സിനികളിലും സീരിയലിലും ഒട്ടനവധി കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് ശ്രദ്ധേയനായ വ്യക്തിയാണ്. ഓൺ സ്‌ക്രീനിലെന്ന പോലെ സോഷ്യൽ മീഡിയയിലും സജീവമായ ഗിരീഷ്.മിക്ക ദിവസവും ഓരോ വിശേഷങ്ങൾ പങ്കുവെച്ച് എത്താറുണ്ട്. 'സാന്ത്വന'ത്തിൽ അല്പം സീരിയസ് ആണെങ്കിൽ ജീവിതത്തിൽ വളരെ കൂൾ ആയിട്ടുള്ള ആളാണ് ഗിരീഷ്.
താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പുതിയ പോസ്റ്റാണിപ്പോൾ ശ്രദ്ധ നേടുന്നത്. പുതുവർഷത്തിൽ പുതിയ തീരുമാനങ്ങൾ എടുക്കുന്നത് പതിവാണ്. എന്നാൽ അത് പലരും പൂർത്തിയാക്കാറില്ലെന്നതാണ് സത്യം. മറ്റ് ചിലർക്ക് ഇന്ന് പോലെ തന്നെയാണ് നാളെയും. അതേപോലെ തനിക്ക് 2022 ഉം 2023 ഉം ഒരേപോലെയാണെന്ന് പറയുകയാണ് ഗിരീഷ് നമ്പ്യാർ. രസകരമായ നിരവധി കമന്റുകളാണ് താരത്തിന്റെ പോസ്റ്റിന് പിന്നാലെ വരുന്നത്. വേണമെങ്കിൽ 2023 മാറട്ടെ, നമുക്കൊരു മാറ്റോം ഇല്ല എന്നാണ് ഒരാളുടെ കമന്റ്.
ഗിരീഷ് പഠിച്ചതും വളർന്നതുമൊക്കെ മുംബൈയിലാണ്. ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് കഴിഞ്ഞ് ലണ്ടനിലും സിംഗപ്പൂരിലുമായൊക്കെ ഉപരിപഠനം നടത്തിയിരുന്നു താരം. പിന്നീട് കുറച്ച് വർഷം ഓയിൽ ഇൻഡസ്ട്രിയിൽ ജോലി ചെയ്‍തു. പതിമൂന്ന് രാജ്യങ്ങളിൽ ഇതിനകം ജോലി ചെയ്‍തിട്ടുണ്ട്. സാന്ത്വനത്തിലെ അടക്കം തനിക്ക് കിട്ടിയതെല്ലാം നല്ല വേഷങ്ങള്‍ ആയിരുന്നുവെന്നും ഗിരീഷ് പറഞ്ഞിട്ടുണ്ട്.
'ബാലന്‍റേ'യും 'ദേവി'യുടേയും അവരുടെ സഹോദരങ്ങളുടേയും അവരുമായി ബന്ധപ്പെട്ടവരുടേയുമൊക്കെ കഥ ഏറെ രസകരമായി പറഞ്ഞുകൊണ്ടാണ് പരമ്പര മുന്നോട്ട് പോകുന്നത്. തമിഴിലെ 'പാണ്ഡ്യന്‍ സ്റ്റോര്‍സ്' എന്ന പരമ്പരയുടെ റീമേക്കാണ് 'സാന്ത്വനം'. എന്നാല്‍ 'സാന്ത്വനം' മലയാളിത്തം നിറഞ്ഞ രീതിയിലാണ് കാണിക്കുന്നത്. പരമ്പരയിൽ 'ബാലന്‍റെ' സഹോദരങ്ങളായ 'ഹരികൃഷ്‍ണൻ', 'ശിവരാമകൃഷ്‍ണൻ', 'മുരളീകൃഷ്‍ണൻ എന്നിവരായെത്തുന്നത് ഗിരീഷ് നമ്പ്യാര്‍, സജിൻ ടിപി, അച്ചു സുഗന്ദ് എന്നിവരാണ്.
